ഇങ്ങനെ ട്രോളരുത് പ്ലീസ് 😱😱ആറാം തോൽവിക്ക് പിന്നാലെ മുംബൈയെ തളർത്തി ട്രോളൻമാർ

സീസണിലെ തുടർച്ചയായആറാമത്തെ മത്സരവും തോറ്റ മുംബൈ ഇന്ത്യൻസിന് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണ് പുരോഗമിക്കുന്ന ഐപിഎൽ 2022 സീസണിൽ ലഭിച്ചിരിക്കുന്നത്. ഓരോ ടീമിനും ടൂർണമെന്റിൽ 14 മത്സരങ്ങളാണ് ഉള്ളത് എന്നിരിക്കെ, അതിൽ ഇതിനകം തന്നെ 6 പരാജയങ്ങൾ ഏറ്റുവാങ്ങിയതോടെ മുംബൈ ഇന്ത്യൻസിന്റെ ഈ സീസണിലെ പ്ലേഓഫ് സാധ്യതകൾക്കും മങ്ങലേറ്റിട്ടുണ്ട്. പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറക്കാനാകാതെ 10-ാം സ്ഥാനത്ത് തുടരുന്ന മുംബൈ ഇന്ത്യൻസിനെ, സോഷ്യൽ മീഡിയയിൽ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്.

മുംബൈ ആരാധകരെ ട്രോളന്മാർ, ‘അഞ്ച് കളി തോറ്റാൽ കപ്പടിക്കും ഞങ്ങൾ’ എന്ന് പറഞ്ഞ് ന്യായീകരിക്കുന്നവരായി ചിത്രീകരിക്കുന്നു. ടീമിൽ മാറ്റങ്ങൾ വരുത്തിയിട്ടും വിജയം കണ്ടെത്താൻ കഴിയാതെ വന്നതോടെ, ‘എന്തൊക്കെ ചെയ്തിട്ടും മെനയാകുന്നില്ലല്ലോ സാറെ’ എന്നാണ് ട്രോളന്മാർ പറയുന്നത്.

ടൂർണമെന്റിലെ തങ്ങളുടെ ആദ്യ 4 മത്സരങ്ങൾ പരാജയപ്പെട്ട്, ഒടുവിൽ അഞ്ചാം മത്സരത്തിൽ ജയം നേടിയ മുംബൈ ഇന്ത്യൻസിന്റെ ചിരവൈരികളായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആരാധകരും മുംബൈയെ വെറുതെ വിടുന്നില്ല. ‘റൊമ്പ ദൂരം പോയിട്ടിയാ റാം’ എന്ന് ചെന്നൈ ചോദിക്കുമ്പോൾ ‘ഉന്നെ എങ്ക വിട്ടോ.. അങ്കെ താൻ നിപ്പെ ജാനു’ എന്നാണ് 96-ലെ മീമി ഉപയോഗിച്ച് 10-ാം സ്ഥാനത്ത് തുടരുന്ന മുംബൈ ഇന്ത്യൻസിനെ ചെന്നൈ ആരാധകർ ട്രോളുന്നത്.

മാത്രമല്ല, ആറാമത്തെ തോൽവി ഏറ്റുവാങ്ങി 10-സ്ഥാനത്ത് തുടരുന്ന മുംബൈക്ക് ആശ്വാസമേകാൻ ഒരു ഭജന ചൊല്ലിത്തരാം എന്ന് പറഞ്ഞ്, “ദിൽസേ മൂകന്ദ ഹരേ നെഞ്ചത്തൂടെ പഞ്ചാബ് കേറി മുരാരെ.. നാലഞ്ചു കപ്പിനാൽ ചർച്ചിതാം നിന്റെ ധാരാവി പുരിയെവിടെ,” എന്നാണ് ട്രോളന്മാരുടെ ഭാവനയിൽ വിരിഞ്ഞത്

Rate this post