മുംബൈയുടെ വലിയ അവഗണന!! ദൈവ പുത്രൻ കളം മാറി :നെറ്റ്‌സിൽ മാസ്സ് ബാറ്റിംഗ്

ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ മകൻ അർജുൻ തെണ്ടുൽക്കർ നെറ്റ് പ്രാക്ടീസ് ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്. ഗോവ ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലന രംഗത്തുനിന്ന് പങ്കുവെച്ച വീഡിയോയിൽ താരം നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ഇത്തവണത്തെ ആഭ്യന്തര സീസൺ ലക്ഷ്യമിട്ടാണ് താരത്തിന്റെ കഠിന പരിശീലനം.

ദിവസങ്ങൾക്ക് മുമ്പ് ഒരു അപ്രതീക്ഷിത തീരുമാനത്തിലൂടെ താരം വാർത്തകളിൽ നിറഞ്ഞിരുന്നു. സ്വന്തം ടീമായ മുംബൈയിൽ നിന്നും കൂടുമാറി ഇത്തവണത്തെ ആഭ്യന്തര സീസണിൽ ഗോവ ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലാണ് താരം കളിക്കാൻ പോകുന്നത്. കൂടുതൽ മത്സരങ്ങൾ കളിച്ച് പരിചയസമ്പത്ത് കൈവരിക്കാൻ ലക്ഷ്യമിട്ടാണ് താരത്തിന്റെ നീക്കം.

ഇടംകൈയ്യൻ ബാറ്ററും ഇടംകൈയ്യൻ മീഡിയം പേസ് ബോളറും കൂടിയായ അദ്ദേഹത്തിന് മുംബൈ ഡോമെസ്റ്റിക് ടീമിൽ അവസരങ്ങൾ നന്നേ കുറവായിരുന്നു. മുംബൈക്കായി ചില ലിസ്റ്റ് എ മത്സരങ്ങൾ കളിച്ചിരുന്നുവെങ്കിലും ഇതുവരെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. കഴിഞ്ഞ മുഷ്താഖ് അലി ട്വന്റി ട്വന്റി ടൂർണമെന്റിൽ മുംബൈക്കായി രണ്ട് മത്സരങ്ങളിൽ അവസരം ലഭിച്ച ഇരുപത്തിരണ്ടുകാരൻ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമാണ്.

എങ്കിലും കഴിഞ്ഞ രണ്ട് സീസണുകളിലും മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നുവെങ്കിലും ഇതുവരെ പ്ളയിങ് ഇലവനിൽ അവസരം ലഭിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് ടീമിന്റെ ഭാഗമായിരുന്ന മിക്ക യുവതാരങ്ങൾക്കും അവസരം ലഭിച്ചുവെങ്കിലും അർജുന് മാത്രം കിട്ടിയില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മുംബൈ ഇന്ത്യൻസ് ബോളിങ് കോച്ച് ഷൈൻ ബോണ്ട് പറഞ്ഞത് താരം ബാറ്റിംഗിലും ഫീൽഡിംഗിലും കുറച്ചുകൂടി മെച്ചപ്പെട്ട ശേഷം മാത്രമേ സെലക്ഷന് പരിഗണിക്കാൻ കഴിയുകയുള്ളൂ എന്ന്. കഠിന പരിശ്രമത്തിലൂടെ മത്സരരംഗത്ത് തിളങ്ങാനുള്ള ദൃഢ നിശ്ചയത്തിൽ ആണ് അർജുൻ ടെൻഡുൽക്കർ.