ഒടുവിൽ ജയിച്ച് മുംബൈ 😱😱ആഘോഷമാക്കി ട്രോളൻമാർ : കാണാം ട്രോളുകൾ

ഐപിൽ പതിനഞ്ചാം സീസണിലെ ആദ്യത്തെ ജയം സ്വന്തമാക്കി രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസ്. രാജസ്ഥാൻ റോയൽസ് എതിരായ ഇന്നത്തെ കളിയിൽ 5 വിക്കെറ്റ് ജയമാണ് മുംബൈ ടീം സ്വന്തമാക്കിയത്. സ്കോർ : രാജസ്ഥാൻ റോയൽസ് :158-6(20 ഓവർ ) മുംബൈ ഇന്ത്യൻസ് :161-5(19.2 ഓവർ )

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാൻ ടീം ബട്ട്ലർ ഫിഫ്റ്റി കരുത്തിൽ 158 റൺസ്‌ നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ സൂര്യകുമാർ യാദവിന്റെ മനോഹരമായ ഫിഫ്റ്റിയാണ് മുംബൈ ഇന്ത്യൻസ് ടീമിന് ജയം സമ്മാനിച്ചത്. സീസണിലെ എട്ട് കളികൾ തുടർച്ചയായി തോറ്റ രോഹിത് ശർമ്മയും ടീമും രണ്ട് പോയിന്റുകൾ നേടി ഒടുവിൽ പോയിന്റ് ടേബിളിൽ അവരുടെ സാന്നിധ്യം അറിയിച്ചു.

67 റൺസുമായി ബട്ട്ലർ തിളങ്ങിയപ്പോൾ മറുപടി ബാറ്റിങ്ങിൽ വെറും 39 ബോളിൽ 5 ഫോറും രണ്ട് സിക്സ് അടക്കം സൂര്യകുമാർ യാദവ് 51 റൺസ്‌ നേടി.അതേസമയം സോഷ്യൽ മീഡിയയും ട്രോൾ ലോകവും എല്ലാം തന്നെ മുംബൈ ഇന്ത്യൻസ് ജയം ആഘോഷമാക്കി മാറ്റുകയാണ്.

.

വളരെ അധികം ചിരി പടർത്തുന്ന ട്രോളുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു.