
തമിഴ്നാട്ടുകാർ ചോറിന്റെ ഒപ്പം കഴിക്കുന്ന ആ അടിപൊളി ചമ്മന്തി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നറിയുമോ? | Mulak Chammanthi Recipe
Mulak Chammanthi Recipe Malayalam : എന്നും കഴിക്കാൻ എന്താ ഉണ്ടാക്കേണ്ടത് എന്ന ചോദ്യം കേൾക്കുമ്പോൾ തന്നെ ഭർത്താവിന്റെ തുറിച്ചു നോട്ടം അഭിമുഖീകരിക്കേണ്ടി വരാറുണ്ട് മിക്ക ഭാര്യമാർക്കും. അമ്മയ്ക്ക് എന്നും ഇതേ ചോദിക്കാനുള്ളോ എന്നാവും മക്കളുടെ ചോദ്യം. ഇനി ചോദിക്കാതെ ഇഷ്ടമുള്ളത് ഉണ്ടാക്കി തീൻമേശയിൽ എത്തിച്ചാലോ? പലരുടെയും മുഖം വാടുന്നതും പിണക്കവും ഒക്കെ കാണേണ്ടി വരും.
എന്നും ഇതൊക്കെ തന്നെ ഉള്ളോ എന്ന ചോദ്യവും കേൾക്കേണ്ടി വരും. വൈകുന്നേരം വീട്ടിലേക്ക് മടങ്ങി വരുമ്പോൾ ഉച്ചക്ക് കഴിച്ചത് ശരിയായില്ല എന്ന പരിഭവവും കേൾക്കേണ്ടി വരും. ഇതിനൊരു പരിഹാരമാണ് ഈ ഒരു വീഡിയോ. തമിഴ്നാട്ടിൽ സാദം ഉണ്ടാക്കുന്ന കൂട്ടത്തിൽ ഉണ്ടാക്കുന്ന ഒരു ചമ്മന്തിയാണ് ഇത്. നല്ല രുചിയുള്ള ഈ ചമ്മന്തി ഉണ്ടെങ്കിൽ ഒരു പറ ചോറ് ഉണ്ണാൻ സാധിക്കും.

കഴിച്ചു മടുത്ത വിഭവങ്ങളിൽ നിന്നും വേറിട്ട ഈ ഒരു രുചി കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടമാവുകയും ചെയ്യും. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ ചമ്മന്തിയുടെ ചേരുവകളും ഉണ്ടാക്കുന്ന വിധവും മനസിലാക്കാനായി ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നുണ്ട്. ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ചൂടാക്കിയിട്ട് കടുകും ഉഴുന്നും കടലപ്പരിപ്പും വറ്റൽ മുളകും വെളുത്തുള്ളിയും കൂടി മൂപ്പിക്കുക.
ഇത് കോരി മാറ്റിയതിന് ശേഷം രണ്ട് സവാള അരിഞ്ഞത് ഇതേ എണ്ണയിൽ വഴറ്റണം. ഇതിലേക്ക് വാളൻപുളിയും ഉപ്പും കൂടി ചേർക്കാം. ഇതെല്ലാം കൂടി നല്ലത് പോലെ അരച്ച് എടുത്താൽ മാത്രം മതി. നല്ല രുചികരമായ ചമ്മന്തി തയ്യാർ. ഇനി മുതൽ ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ ഉച്ചക്കത്തേക്ക് ഒരു തൈര് സാദമോ ലെമൺ റൈസോ ഒക്കെ ഇതോടൊപ്പം ധൈര്യമായി കൊടുത്തു വിടാം. Mulak Chammanthi Recipe