പറവയായി മുകേഷ് ചൗധരി 😱😱വിമർശകർക്ക് മാസ്സ് മറുപടി!!കാണാം വീഡിയോ

ഐപിഎൽ 2022-ലെ 49-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 174 റൺസ് വിജയലക്ഷ്യമുയർത്തി റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ. പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് തിരഞ്ഞെടുത്തതിനെ തുടർന്ന് ആദ്യം ബാറ്റിംഗിനിറങ്ങിയ ആർസിബി 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 173 റൺസ് നേടിയത്.

ആർസിബി നിരയിൽ മഹിപൽ ലോംറർ (42), ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലിസിസ് (38), വിരാട് കോഹ്‌ലി (30), ദിനേശ് കാർത്തിക് (26) എന്നിവർ മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ, സിഎസ്കെക്ക് വേണ്ടി ശ്രീലങ്കൻ സ്പിന്നർ മഹേഷ്‌ തീക്ഷണ 3-ഉം ഇംഗ്ലീഷ് സ്പിന്നർ മൊയീൻ അലി 2-ഉം വിക്കറ്റുകൾ വീഴ്ത്തി.മത്സരത്തിൽ, ആർസിബി ബാറ്റർ രജത് പട്ടിദാറിനെ പുറത്താക്കാൻ സിഎസ്കെ താരം മുകേഷ് ചൗധരി എടുത്ത ക്യാച്ച് ശ്രദ്ധേയമായി. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച ബൗളിംഗ് പ്രകടനങ്ങൾ പുറത്തെടുത്തെങ്കിലും, സ്ഥിരമായി ക്യാച്ചുകൾ മിസ്സാക്കുന്ന മുകേഷ് ചൗധരിയുടെ മോശം ഫീൽഡിംഗ് വിമർശനങ്ങൾക്ക് വിധേയമായിരുന്നു.

ഓരോ വിക്കറ്റുകളും മത്സരത്തിന്റെ ഗതി നിർണ്ണയിക്കാൻ എത്രത്തോളം പ്രധാനമാണോ, അതുപോലെ ഓരോ ഫീൽഡിംഗ് പിഴവുകളും കളിയുടെ ഫലം തന്നെ മാറ്റിയേക്കാം എന്നുള്ളത് കൊണ്ട്, സിഎസ്കെ ആരാധകർ സോഷ്യൽ മീഡിയയിൽ ചൗധരിയെ കണക്കിന് വിമർശിച്ചിരുന്നു.

ഒരു മത്സരത്തിനിടെ ചൗധരി ക്യാച്ച് നഷ്ടപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹത്തെ ചേർത്ത് പിടിച്ച് എംഎസ് ധോണി ഉപദേശങ്ങൾ നൽകൂയിരുന്നത് ശ്രദ്ധേയമായിരുന്നു. ഇന്ന് എംഎസ് ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ചൗധരി നടത്തിയ ഫീൽഡിംഗ് പ്രകടനം പ്രശംസനീയമാണ്. ഡ്വയ്ൻ പ്രിടോറിയസ്‌ എറിഞ്ഞ ഇന്നിംഗ്സിന്റെ 16-ാം ഓവറിൽ ആർസിബി ബാറ്റർ രജത് പട്ടിദാറിനെ ഡീപ് മിഡ്‌ വിക്കറ്റിൽ ഒരു കിടിലൻ റണ്ണിംഗ് ക്യാച്ച് എടുത്താണ് മുകേഷ് ചൗധരി പുറത്താക്കിയത്.