പരിഹാസത്തിൽ നിന്ന് വളർന്നവൻ : മുഹമ്മദ് സിറാജിന്റെ കഥ

ചിലരുടെ ജീവിതം അങ്ങനെയാണ്  ഒരു നിമിഷം അവർ എല്ലാവർക്കും മുൻപിൽ ഒരു തമാശയാകാം .സ്ഥിരം വിമർശനം ഏറ്റുവാങ്ങുന്ന ഒരു  മികച്ച  പരിഹാസ രൂപമായേക്കാം .പക്ഷേ ഇന്ന് ഇന്ത്യൻ ക്രിക്കറ്റിൽ മുഹമ്മദ് സിറാജ് എന്ന ആ  പേരിന് വലിയ ഹൃദയമുള്ള ബൗളർ എന്ന ഒരു അർഥം കൂടിയുണ്ട് ഇന്ന് ഒരുപക്ഷേ  നിങ്ങൾക്ക് എല്ലാം ഏറെ പ്രിയങ്കരനായ ഒരു ബൗളറായിരിക്കാം പക്ഷേ ഈ യാത്ര ഈ കരിയർ ഈ ജീവിതത്തിൽ അവൻ നേരിട്ട അവഗണനകൾ എല്ലാം തുറന്ന് പറഞ്ഞാൽ അവനോളം വലിയൊരു പോരാളി ഇന്ത്യൻ ക്രിക്കറ്റിൽ ഇന്നില്ല  എന്നതും വ്യക്തം .അവനിലെ കഴിവിനെ  തിരിച്ചറിയാതെ  തുടർച്ചയായ മോശം പ്രകടനത്തന്റെ അടിസ്ഥാനത്തിൽ അവൻ നിങ്ങളിൽ പറഞ്ഞ് ചിരിക്കുവാൻ ഒരു താരമായി മാറി .ടീമിന്റെ അത്യാവശ്യ ചില സമയങ്ങളിൽ അവൻ പതറി പല മത്സരങ്ങളിലും സമ്മർദ്ദത്തിന് കീഴടങ്ങി അവന്റെ പന്തുകൾ ലക്ഷ്യം തെറ്റി .പക്ഷേ അതൊരു ഒടുക്കമായിരുന്നില്ല. സിറാജ് എന്നൊരു തീജ്വാലത്തിന്റെ  തിരിച്ച്‌ വരവായിരുന്നു .

വ്യാജ ക്രിക്കറ്റ് വിദഗ്ധരാൽ അനേകം  ട്രോളുകൾക്ക്  ഇരയായ മനുഷ്യൻ. ഐപിഎല്ലിൽ  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീം ഏതൊരു തോൽവികൾ നേരിടുമ്പോയും അവനായിരുന്നു  പല  ആരാധകർക്കും എല്ലാ പ്രശ്‌നവും .ചെണ്ട എന്നും പാഴ് ബൗളറെന്നും ഇരുട്ടിന്റെ മറവിൽ മാത്രം അഭിപ്രായം പറയുവാൻ പഠിച്ച ഓൺലൈൻ നിരൂപകർ അവനെ വിലയിരുത്തി .അവൻ മാറിയാൽ ടീമിന്റെ രാശി മാറും എന്ന് പോലും എപ്പോഴും ചോര  കുടിക്കുവാൻ മാത്രം  അറിയുന്ന  ചിലർ തയ്യാറാക്കിയ തിരക്കഥ പ്രകാരം പറഞ്ഞ് .അവൻ  വെറുക്കപെട്ടവനായി മാറി അവനൊപ്പം കരുത്തേകുവാൻ ആരോക്കെ  അന്നുണ്ടായിരുന്നു എന്നത്  ഇന്നും  ഉത്തരം ലഭിക്കാത്ത ഒരു ചോദ്യം മാത്രം. അവനെ ഒഴിവാക്കേണ്ടത് ചില   ആളുകളുടെ  തന്ത്രമായിരുന്നു .കളത്തിന് പുറത്തും അകത്തും അവനെ പലവിധ  കാര്യങ്ങൾ പറഞ്ഞ്   പരിഹാസത്തിന്റെ കഴുമരത്തിലേറ്റുമ്പോൾ അവർ അവനെ തെരുവ് പുത്രൻ എന്ന് മുദ്രകുത്തി  The Gully Boy

എന്നാൽ അവന്റെ  ഏറ്റവും വലിയ  ഊർജമായ പിതാവിന്റെ വാക്കുകൾ  സിറാജ് എന്ന  താരത്തിന്റെ കരിയറിൽ  കാട്ടിത്തന്ന മാറ്റങ്ങൾ അനവധിയാണ് . പോരാടുവാനുള്ള വലിയ ഊർജവുമായി അവൻ തിരികെ വന്നു  അവന് ഇനിയും ലോകത്തിന് മുൻപിൽ  തെളിയിക്കുവാൻ ഒട്ടേറെ കാര്യങ്ങളുണ്ടായിരുന്നു തന്നെ വിമർശിച്ചവർ  തന്റെ  കുടുംബത്തെയും അപമാനിച്ചവർ ഒപ്പം എന്നും മികച്ച  സപ്പോർട്ടുമായി കൂടെ നിന്ന ഇന്ത്യൻ നായകനും  അത്പോലെ ടീമിനും  നന്ദി  സമ്മാനിക്കുവാനും  അവൻ ശിരസ്സിൽ തന്ത്രങ്ങളും മനസ്സിൽ കരുത്തും ഒപ്പം  കാലുകളിൽ  വേഗതയുമായി വീണ്ടും  പന്തെറിയുവാൻ തുടങ്ങി  .

നിങ്ങൾ ചെണ്ട എന്ന് പരിഹസിച്ച അവൻ തന്നെ  ഇന്ത്യൻ  ടീമിന്റെ  ഐതിഹാസിക പരമ്പര നേട്ടത്തിലെ ഇന്ത്യൻ പേസ് ബൗളിങ്ങിന്റെ അമരക്കാരനായി.അതെ  കേവലം രണ്ട് ടെസ്റ്റ്  മാത്രം കരിയറിൽ  കളിച്ച അനുഭവ സമ്പത്തല്ല അവനിൽ പിന്നീട്  നാം കണ്ടത് അത്ഭുതങ്ങൾ മാത്രം    നേരിട്ട് വംശീയം അധിഷേപം നടത്തിയ കാണികൾക്കിടയിൽ സ്വന്തം അഭിമാനം കാത്ത് സൂക്ഷിക്കുവാൻ ഒപ്പം  അവന്  മുൻപിലുള്ള എതിരാളികളുടെ വെല്ലുവിളികളെ  അതിജീവിക്കുവാൻ സിറാജ് അവന്റെ അച്ഛൻ നൽകിയ ഉപദേശങ്ങളിൽ വിശ്വാസം അർപ്പിച്ചു . അതെ കനൽ വീണ വഴികളിൽ നിന്നും ഉയർന്ന് വന്ന അവന്റെ തല പിന്നീട്  താഴ്ന്നിട്ടില്ല എന്നതും കാലം അവനായി കാത്തുവെച്ച വിധി .

അതേസമയം  ചിലർ വരുമ്പോൾ ചരിത്രം സ്വയം  വഴിമാറുമെന്ന  വാക്യം സിറാജ് അവന്റെ  ബൗളിങാൽ  അന്വർത്ഥമാക്കി.
പണ്ട് അവന് പന്തേൽപ്പിച്ചാൽ നായകൻ കൊഹ്‌ലിയെ ശപിച്ചിരുന്ന ബാംഗ്ലൂർ ആരാധകർ  പോലും ഇന്ന് അയാൾക്ക്‌ പന്തെറിയുവാൻ ഇനിയും  അവസരം നൽകണമെന്ന് വിമർശിച്ച അതെ നാവുകളാൽ ഉറക്കെ പറയുന്നു .അതെ അതാണ്  മുഹമ്മദ്  സിറാജിന്റെ ഏറ്റവും വലിയ  വിജയവും  വജ്രശോഭയിൽ  തിളങ്ങുന്ന  ഒരു ഘടികാരത്തെ പോലെ അയാളുടെ  പന്തുകളും ജീവിതവും ഇനിയും ഇന്ത്യൻ ക്രിക്കറ്റിൽ മുഴങ്ങി കേൾക്കും .അയാളുടെ മേൽ ഇനിയും വിരലുകൾ ഉയർന്നേക്കാം പക്ഷേ തോൽവിയെ പാഠമാക്കി കുതിച്ചവർക്ക് ഒരു തിരിച്ചു പോക്കില്ല എന്ന് കാലം തെളിയിച്ചിട്ടുണ്ട് .

volleyliveindia We would like to show you notifications for the latest news and updates.
Dismiss
Allow Notifications