നമുക്ക് എന്ത് ബൗൺസർ 😱😱ഫസ്റ്റ് ബോളിൽ സിക്സ് കിങായി ധോണി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ ആരംഭം കുറിക്കും മുൻപ് എറ്റവും അധികം വിമർശനം കേട്ടത് മഹേന്ദ്ര സിംഗ് ധോണിക്ക് തന്നെയാണ്. ഒരുവേള ധോണിക്ക് ഈ സീസണിൽ ബാറ്റ് കൊണ്ട് തിളങ്ങാൻ പോലും കഴിയുമോ എന്നുള്ള ചോദ്യം അടക്കം ഉയർന്നിരുന്നു. എന്നാൽ എല്ലാ ചോദ്യത്തിനും ബാറ്റിങ് മികവിനാൽ ഉത്തരം നൽകുകയാണ് ധോണി.

ക്യാപ്റ്റൻസി സമ്മർദ്ദം ഒന്നും തന്നെ ഇല്ലാതെ കളിക്കുന്ന ധോണി ലക്ക്നൗ ടീമിന് എതിരായ ഇന്നത്തെ മത്സരത്തിൽ വീണ്ടും പ്രതാപകാലത്തെ അനുസ്‌മരിക്കുന്ന പ്രകടനമാണ്‌ പുറത്തെടുത്തത്. നേരിട്ട ആദ്യത്തെ ബോളിൽ സിക്സ് അടിച്ച് തുടങ്ങിയ ധോണി വെറും 6 പന്തുകളിൽ നിന്നും ഒരു സിക്സും 2 ഫോറും അടക്കമാണ് 16 റൺസ്‌ അടിച്ചത്.

ഐപിൽ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ധോണി ഒരു ഇന്നിങ്സിൽ നേരിടുന്ന ആദ്യത്തെ ബോളിൽ സിക്സ് അടിക്കുന്നത്. കൂടാതെ ടി :20 ക്രിക്കറ്റിൽ 7000 റൺസ്‌ സ്വന്തമാക്കുന്ന താരമായും ധോണി മാറി.

അതേസമയം ആവേശ് ഖാൻ എറിഞ്ഞ പത്തൊൻപതാം ഓവറിൽ ക്രീസലേക്ക് എത്തിയ ധോണി നേരിട്ട ആദ്യത്തെ ബോളിൽ മനോഹരമായ ഒരു സിക്സ് പറത്തി. ഷോർട്ട് ലെങ്തിൽ ധോണിയെ തളക്കാനുള്ള പേസർ ആവേശ് ഖാൻ ശ്രമത്തെ അതിവേഗം ഒരു പവർഫുൾ ഷോട്ടിൽ കൂടി സിക്സ് പായിച്ചു.