16 കോടിയും ക്യാപ്റ്റൻസിയും ദൂരേക്ക് എറിയൂ 😱😱അഭിമാനം നേടിക്കോ ജഡേജ :വിമർശനം ശക്തം

എഴുത്ത് : റെജി സെബാസ്റ്റ്യൻ(മലയാളി ക്രിക്കറ്റ്‌ സോൺ );മുകേഷ് ചൗദരി അവസാന ഓവർ എറിയാൻ തയ്യാറെടുക്കുമ്പോൾ ക്യാപ്റ്റൻ ടിപ്സുമായി ധോണി അടുത്തുണ്ടായിരുന്നു. അംഗീകൃത ക്യാപ്റ്റൻ അങ്ങ് ദൂരെ തന്റെ റോൾ എന്താണെന്ന് പോലും നിച്ഛയ മില്ലാതെയും.ആ മുഖത്ത് എല്ലാമുണ്ടായിരുന്നു.

ഒരു കടുത്ത ധോണി ആരാധകനും CSK ആരാധകനും മാത്രം വായിച്ചെടുക്കാൻ പറ്റാത്ത മാത്രം നൊമ്പരങ്ങൾ.കളിക്കിടയിൽ ധോണിയുടെ ഓരോ നിർദ്ദേശങ്ങളും ക്യാമറ ഒപ്പിയെടുക്കുമ്പോഴും അതോടൊപ്പം തന്നെ ക്യാമറ ജഡ്ഡുവിലേക്കും പോവുന്നുണ്ടായിരുന്നു. പലവിധ വികാരവിക്ഷോഭങ്ങളും നിറഞ്ഞ ആ മുഖത്തേക്ക്. സത്യത്തിൽ എന്തിനായിരുന്നു ഈ നാടകങ്ങൾ. IPL തുടങ്ങുന്നതിനു മുൻപൊരു തലമാറ്റം.

ആദ്യ കളിയിൽ ഏതൊരു പുതുമുഖക്യാപ്റ്റനും പതറുന്നത് പോലെ അയാളും പതറിയെന്നത് ശരി. പക്ഷെ അവിടെ തുടങ്ങി ഇടപെടലുകൾ. ജഡ്ഡു വെറുമൊരു റബ്ബർ സ്റ്റാമ്പ്‌ മാത്രമായി മാറി.നാലോ അഞ്ചോ കളികൾ അയാളൊരു പരാജയമെങ്കിൽ മനസിലാക്കാം ഇത്.

നൊമ്പരമാണ് തോന്നുന്നത് എന്നു പറയാം.ധോണി ആരാധകർക്ക്, തല ഇടപെട്ടത് കൊണ്ടു മാത്രം കളി അവസാന ഓവറിലെക്കെത്തി. തലയുടെ 16 റൺസുകൾ കൊണ്ട് വലിയ സ്കോറിലെത്തി.അങ്ങനെ വന്നു. ഇങ്ങനെ വന്നു എന്നൊക്കെ. അപ്പോഴും ജഡ്ഡു സ്വതന്ത്രമായി കളി നിയന്ത്രിച്ചിരുന്നെങ്കിൽ അയാളുടേതായ പദ്ധതികൾ ഉണ്ടാകുമായിരുന്നില്ല എന്നു നമുക്ക് പറയാനാവുമോ. ഇതിനൊരു നീതി MSD ആരാധകരിൽ നിന്നും CSK ആരാധകരിൽ നിന്നും പ്രതീക്ഷിക്കുന്നത് തന്നെയാവും ഏറ്റവും വലിയ മണ്ടത്തരം.