ധ്വനി കൃഷ്ണയുടെ ആദ്യ ട്രിപ്പ്‌ എവിടെക്കെന്നു കണ്ടോ,ഇത് കുഞ്ഞിനൊപ്പം ഉള്ള ആദ്യ വിനോദയാത്രവീഡിയോ പങ്കുവെച്ച് പ്രിയതാരം മൃതുല വിജയ് | mridula vijay first trip with baby

മലയാളികൾക്ക് ഏറെ പ്രയങ്കരിയായ താരമാണ് മൃദുല വിജയ്. ഭാര്യ എന്ന പരമ്പരയിലെ രോഹിണി എന്ന കഥാ പാത്രത്തെ നെഞ്ചിലേറ്റിയതുപോലെ മൃദുല വിജയ് എന്ന നടിയെയും പ്രേക്ഷകര്‍ ഹൃദയത്തിലെറ്റി . കുറഞ്ഞ നാളുകള്‍ക്കൊണ്ട് കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമായി മാറാന്‍ മൃദുലയ്ക്ക് സാധിച്ചു. തന്മയത്തത്തോടെയുള്ള അഭിനയ ശൈലിയാണ് മൃദുല പിന്തുടരുന്നത്.. ചില സിനിമകളില്‍ വേഷമിട്ടെങ്കിലും മിനിസ്‌ക്രീനിലൂടെയാണ് മൃദുല പ്രേക്ഷകര്‍ക്കു സുപരിചിതയായത്.ഭാര്യക്കുശേഷം വിവിധ പ്രൊജക്ടുകളുമായി തിരക്കിലായിരുന്നു മൃദുല.

ആ ഇടക്കാണ് മറ്റൊരു സീരിയൽ താരം യുവ കൃഷ്ണയുമായുള്ള വിവാഹവും തുടർന്നുള്ള വിശേഷങ്ങളുമെല്ലാം ഉണ്ടാവുന്നത്.ഇരുവരുടെയും ഓരോ വാർത്തകളും ആരാധകർ ഏറ്റെടുത്തുകൊണ്ടിരുന്നു. 2020 ജൂലായിൽ ആണ് ഇരുവരും വിവാഹിതരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും യുവയും മൃദുലയും മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു മൃദുലയുടെ കഴുത്തിൽ യുവ താലി കെട്ടിയത്. തന്റെ നിത്യ ജീവിതത്തില്‍ സംഭവിയ്ക്കുന്ന എല്ലാ കാര്യങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും പങ്കുവയ്ക്കുന്ന താരമാണ് മൃദുല. ഇപ്പോഴിതാ തന്റെ കുഞ്ഞിനോടൊത്ത് ആദ്യ വിനോദയാത്ര പോയതിന്റെ ദൃശ്യങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ലിയോ എന്നാണ് കുഞ്ഞിന് പേര് വെച്ചിരിക്കുന്നത്. താരത്തിന്റെ ഗർഭകാല വിശേഷങ്ങളും മറ്റും ആരാധകരെ തേടിയെത്തിയിരുന്നു. കുഞ്ഞിന്റെ വിശേഷങ്ങൾ അറിയാനും ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറ്. മറൈൻ പ്രൈഡ്സ് വർക്കലയിലെ വോയെ ഹോംസ് ബീച്ച് റിസോർട്ടിലാണ് ഇനി വരും തങ്ങളുടെ കുഞ്ഞിനോടൊത്ത് ഒഴിവു സമയങ്ങൾ ചിലവഴിച്ചത്. അവിടെയുള്ള കാഴ്ചകളും, ഭക്ഷണ വിശേഷങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്