പുതിയ പയ്യനെ കണ്ട് ഞെട്ടി കുഞ്ഞുട്ടന്‍.!! പുതിയ അതിഥിയെ ആരാധകർക്ക് പരിചയപ്പെടുത്തി മൃദുലയും യുവയും…| Mridhula vijay and yuva krishna bought new car Citroen ec3 malayalam

Mridhula vijay and yuva krishna bought new car Citroen ec3:മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മൃദുല വിജയ്. 2020 ജൂലൈയിലായിരുന്നു സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും വിവാഹിതരായത്. ഇവരുടെ വിവാഹം സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരുടെയും പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും യുവയും മൃദുലയും ഇതിനു മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു മൃദുലയുടെ കഴുത്തിൽ യുവ താലി ചാർത്തിയത്. തന്റെ നിത്യ ജീവിതത്തില്‍ സംഭവിയ്ക്കുന്ന എല്ലാ കാര്യങ്ങളും തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും പങ്കുവയ്ക്കുന്ന താരമാണ് മൃദുല.അഭിനയത്തിൽ നിന്ന് കുറച്ചു കാലം മാറി നിൽക്കുകയായിരുന്നെങ്കിലും അങ്ങനൊരു തോന്നൽ പ്രേക്ഷകർക്ക് ഉണ്ടാവാതിരുന്നത് മൃദുല സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആയതുകൊണ്ട് തന്നെയാണ്. മൃദുലയ്ക്കും ഭർത്താവ് യുവയ്ക്കും ഒരു കുഞ്ഞാണ് ഉള്ളത്.Mridhula vijay and yuva krishna bought new car Citroen ec3

കുഞ്ഞിന്റെ പേരാണ് ധ്വനി.കുഞ്ഞ് ധ്വനിയുടെയടക്കം എല്ലാ വിശേഷങ്ങളും മൃദുല പ്രേക്ഷകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ മലയാളികൾക്ക് വേണ്ടി മറ്റൊരു വാർത്തയുമായി എത്തിയിരിക്കുകയാണ് താരം. ഇരുവരുടെയും യൂട്യൂബ് ചാനൽ ആയ മൃദുവാ വ്ലോഗ്സിലൂടെ ആണ്  ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഇവരുടെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുകയാണ്. ആരാണ് ആ അതിഥി എന്നറിയാമോ. ഒരു പുതിയ കാർ ആണ്.

ഓറഞ്ചും കറുപ്പും നിറത്തിലുള്ളതാണ് സ്വന്തമാക്കിയിരിക്കുന്ന പുതിയ കാർ.
Citroen ec3 മോഡൽ കാർ ആണ് ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്.11 മുതൽ 12 ലക്ഷം രൂപയോളം ആണ് ഈ കാറിന്റെ ഷോറൂം വില വരുന്നത്. തിരുവനന്തപുരത്തെ ഷോറൂമിൽ നിന്നാണ് ഇരുവരും കാർ സ്വന്തമാക്കിയിരിക്കുന്നത്. യുവയും മൃദുലയും കുഞ്ഞും കുടുംബാംഗങ്ങളും ചേർന്നാണ് കാറു വാങ്ങാനായി ഷോറൂമിൽ എത്തിയത്. യുവയും മൃദുലയും കുഞ്ഞും ചേർന്ന് കാറിന്റെ താക്കോൽ ഏറ്റുവാങ്ങുന്നതും വീഡിയോയിൽ കാണാം. കാറിന്റെ വിശദമായ ലുക്കും വീഡിയോയിൽ ചേർത്തിട്ടുണ്ട്.കാർ വാങ്ങിയതിന്റെ സന്തോഷമാണ് താരങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്.Mridhula vijay and yuva krishna bought new car Citroen ec3

Rate this post