അമ്മ ആയതിന് ശേഷം ഇത് ആദ്യതവണ പുതിയ വിശേഷവുമായി മൃദുല യുവയെ കണ്ട് ഇത്തവണ ഞെട്ടി ആരാധകർ…!!

ടെലിവിഷനിലും സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയുള്ള താരദമ്പതികളാണ് യുവാകൃഷ്ണയും മൃദുല വിജയും. എല്ലാ കുട്ടികൾക്കും ശിശുദിനം ആശംസിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിലൂടെ മൃദുല പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വളരെയധികം ശ്രദ്ധേയമായിരിക്കുന്നത്. ശിശുദിന ആശംസകൾ നേരുന്നു’ എന്ന തലക്കെട്ടോടുകൂടിയാണ് യുവ മകൾ ധ്വനിയെ തോളിൽ ഇരുത്തിക്കൊണ്ടുള്ള വേറിട്ട ചിത്രം മൃദുല പങ്കുവെച്ചത്. ചെറുപുഞ്ചിരിയോടുകൂടിയാണ് കുഞ്ഞ് അച്ഛനെ നോക്കുന്നത്.

അമ്മയായതിനു ശേഷം മൃദുലയുടെ ആദ്യത്തെ പോസ്റ്റ്‌ ആണ് ഇത്. ഈ പോസ്റ്റ്‌ വളരെയധികം വൈറലായിരിക്കുകയാണ്. പതിനായിരക്കണക്കിലധികം ലൈക്കുകൾ ഇപ്പോൾത്തന്നെ ചിത്രത്തിന് കിട്ടിക്കഴിഞ്ഞു, ഒരുപാടു കമെന്റുകളും വന്നുകഴിഞ്ഞു കുഞ്ഞു വന്നതിനു ശേഷമുള്ള ആദ്യത്തെ ശിശുദിനമാണല്ലേ എന്ന് ചോദിച്ചും കമെന്റുകൾ ഏറെ വന്നിട്ടുണ്ട്. അച്ഛനെയും അമ്മയെയും പോലെ ധ്വനിക്കും ഇപ്പോൾ ആരാധകർ ഏറെയുണ്ട്. യുവ അഭിനയിക്കുന്ന മഞ്ഞിൽവിരിഞ്ഞ പൂവ് പരമ്പരയിൽ മകൾ ധ്വനികൃഷ്ണയും അഭിനയിക്കുന്നു എന്ന വാർത്ത നേരത്തെ തന്നെ തരംഗം സൃഷ്ടിച്ചിരുന്നു.

വിവാഹശേഷം തുമ്പപ്പൂവ് എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് മൃദുല ഗർഭിണിയാകുന്നതും പിന്നീട് താരം പിന്മാറുന്നതും. ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും യൂട്യൂബിലൂടെയും ഫേസ്ബുക്കിലുടെയും ഒരുപാടു പോസ്റ്റുകൾ മൃദുല പങ്കുവയ്ക്കുന്നുണ്ട്. മഞ്ഞിൽ വിരിഞ്ഞപൂവിലും സൂര്യ ടീവിയിലെ സുന്ദരിയിലും ആണ് യുവ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഫ്ലവഴ്സ് ടീവിലെ സ്റ്റാർ മാജിക്‌ ഷോയിലൂടെ ആണ് ഇരുവരും പ്രേക്ഷരിലേക്ക് കൂടുതൽ അടുത്തത്.

2021 ലാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ അന്ന് വളരെയധികം വൈറലായിരുന്നു എന്ന് പറയാം. വിവാഹശേഷമുള്ള വിശേഷങ്ങളെല്ലാം പിന്നീട് ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കുഞ്ഞു വന്നതിനു ശേഷം ജീവിതം വളരെ സന്തോഷകരമായി പോകുന്നുവെന്ന് പല തവണ പ്രേക്ഷകരെ അറിയിച്ചിട്ടുണ്ട് ഈ താരദമ്പതികൾ.