മക്കളോടൊപ്പം സമയം ചിലവിട്ട് പ്രിയ താരങ്ങളായ ആതിരാമാധവ്..!! മൃദുല വിജയ്, പാർവതി വിജയ്..!! പങ്കുവെച്ച വീഡിയോ പ്രേക്ഷകശ്രദ്ധ നേടുന്നു…!! Mridhula Vijai And Athira Madhav Meet Up at trivandrum mall latest Malayalam

Mridhula Vijai And Athira Madhav Meet Up at trivandrum mall latest Malayalam : കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളാണ്, മൃദുല വിജയ്, പാർവതി വിജയ്, ആതിര മാധവ് എന്നിവർ.താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എല്ലായിപ്പോഴും വളരെയധികം താല്പര്യമാണ്. ഇവരുടെ വിവാഹവും, ഗർഭ കാലഘട്ടവും എല്ലാം പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നു. എല്ലാ വിശേഷങ്ങളും ഇവർ സോഷ്യൽ മീഡിയ വഴി ജനങ്ങളെ അറിയിക്കാറുണ്ട് എന്നത് തന്നെയാണ് ഇതിന്റെ കാരണം. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ ഡോക്ടർ അനിരുദ്ധിന്റെ ഭാര്യയായ അനന്യയുടെ വേഷമിട്ടാണ് ആതിര മാധവ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

അതേ പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിന്റെ വേഷം അവതരിപ്പിച്ചത് പാർവതി വിജയ് ആയിരുന്നു. ഇരുവരും പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ്. ടെലിവിഷൻ റേറ്റിങ്ങുകളിൽ ഒന്നാമതാണ് ഈ പരമ്പര ഇപ്പോഴും. കുടുംബ ജീവിതത്തിന്റെ തിരക്കുകളിൽ പെട്ടപ്പോൾ ഇരുവരും ഈ പരമ്പരയിൽ നിന്നും തൽക്കാലത്തേക്ക് മാറി നിൽക്കുകയാണ്. കല്യാണ സൗഗന്ധികം എന്ന പരമ്പരയിലൂടെ അഭിനയ ലോകത്തേക്ക് പ്രവേശിച്ച താരമാണ് മൃദുല വിജയ്.

തുടർന്ന് മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്തു. കൃഷ്ണതുളസി,പൂക്കാലം വരവായി, തുമ്പപ്പൂവ്,എന്നീ പരമ്പരകളിൽ എല്ലാം തന്നെ താരം സജീവ സാന്നിധ്യമായിരുന്നു. നിലവിൽ റാണി രാജ എന്ന പരമ്പരയിൽ താരം അഭിനയിക്കുകയും ചെയ്യുന്നുണ്ട്. ഇവർക്ക് മൂന്നുപേർക്കും ഏകദേശം ഒരേ പ്രായമുള്ള മക്കളാണ് ഉള്ളത്. ഇവർ മൂന്നുപേരും സുഹൃത്തുക്കളുമാണ്. ഇവർ മൂന്നുപേരുടെയും ഒരുമിച്ചുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

മൂന്നുപേരും ഒരു മാളിൽ വെച്ച് താങ്കളുടെ കുഞ്ഞിനെ ഒക്കെ എടുത്തു കൊണ്ട്‌ കളിച്ചും ചിരിച്ചും തമാശ പറഞ്ഞും ഉല്ലസിക്കുന്നതിന്റെ ഒരു വീഡിയോ ആണ് ഇത്. മൃദുലയുടെ കുഞ്ഞിന്റെ പേര് ധ്വനി എന്നും, പാർവതിയുടെ കുഞ്ഞിന്റെ പേര് യാമി എന്നും ,ആതിരയുടെ കുഞ്ഞിന്റെ പേര് റേ എന്നുമാണ്. ഇവർ മൂന്നുപേരും കുഞ്ഞുങ്ങളോടൊപ്പം ഉള്ള ഈ വീഡിയോ കാണുമ്പോൾ ആരാധകർക്ക് വലിയ സന്തോഷമാണ്. അടുത്ത നായിക നായകന്മാർ എന്നാണ് ആളുകൾ ഈ കുഞ്ഞുങ്ങളെ കുറിച്ച് കമന്റ് പറയുന്നത്.

Rate this post