കംസനെ തിരിച്ചറിഞ്ഞ് രൂപ…തന്റെ അഭിനയം കൊണ്ട് കഥയിലെ വില്ലന്മാരെ കോമാളിയാക്കാനൊരുങ്ങി രൂപ… ഞെട്ടലോടെ സോണിക്ക് മരണവിളി…ഗുണ്ടകൾ ആശുപത്രിയിൽ…!! |mounaragam promo

ഒടുവിൽ ആ കളി കാര്യമായി. മലയാളികളുടെ ഇഷ്ടപരമ്പരയായ മൗനരാഗത്തിൽ ഇനി വരാൻ പോകുന്നത് സോണിയുടെ മരണവാർത്തയോ? വളരെ സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് മൗനരാഗം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആത്മഹത്യാശ്രമം നടത്തി ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന സോണിയെ കൊലപ്പെടുത്താൻ വേണ്ടി രാഹുൽ അയച്ച ഗുണ്ടകൾ കൃത്യസ്ഥലത്തെത്തി. ഇനി പ്രേക്ഷകർക്കറിയേണ്ടത് മൗനരാഗത്തിൽ സോണിയുടെ മരണമാണോ കാണാൻ പോകുന്നത് എന്നാണ്.

തന്റെ മക്കളെയും ഭർത്താവിനെയും തള്ളിപ്പറഞ്ഞുകൊണ്ട് ദുഷ്ടനായ സഹോദരന്റെ കൂടെ ജീവിക്കുന്ന രൂപ അറിയുന്നുണ്ടോ സഹോദരിയുടെ മക്കളുടെ മരണം ആഗ്രഹിക്കുന്ന കംസനാണ് താനേറെ സ്നേഹിക്കുന്ന രാഹുലേട്ടൻ എന്ന്. കിരണിനെയും സോണിയേയും രൂപയിൽ നിന്നും അകറ്റി സ്വത്തുക്കളെല്ലാം തട്ടിയെടുക്കാനാണ് രാഹുലിന്റെ നീക്കം. ആ സത്യം രൂപ തിരിച്ചറിഞ്ഞു. ഇനിയറിയേണ്ടത് പ്രേക്ഷകർക്കാർക്കും പ്രവചിക്കാൻ കഴിയാത്ത രൂപയുടെ നീക്കങ്ങളാണ്.

സോണിയെയും കിരണിനെയും കല്യാണിയെയുമെല്ലാം വെറുത്ത് അവരെ അകറ്റിനിർത്തിയിട്ട് തന്നെ ചതിക്കുന്ന ചേട്ടന്റെ മകളെയും ഭർത്താവിനെയും മക്കളായി കണ്ട് ജീവിക്കുകയാണ് രൂപ. ഇനിയത് രൂപക്ക് ഒരു തന്ത്രവും. ഭർത്താവിനെയും മക്കളെയും കൃത്യമായി തിരിച്ചറിഞ്ഞ, അവരുടെ സ്നേഹം മനസിലാക്കിയ രൂപ അവരുടെ കൂടെ പോകുന്നത് കാണാനാണ് പ്രേക്ഷകരെല്ലാവരും ആഗ്രഹിക്കുന്നത്. അതുപോലെതന്നെ ചതിയനായ രാഹുലിനും ഭാര്യക്കും മകൾക്കും രൂപയുടെ ഭാഗത്തുനിന്ന് നല്ല തിരിച്ചടി ലഭിക്കണമെന്നും പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്.

സോണിയുടെ ഈ അവസ്ഥയിൽ രൂപയ്ക്ക് അതിയായ ദുഃഖമുണ്ടെങ്കിലും പ്രത്യക്ഷത്തിൽ താൻ വെറുക്കുന്ന തന്റെ ഭർത്താവിനെ സ്നേഹിക്കുന്ന മകളെ തള്ളിപ്പറഞ്ഞിരിക്കുകയാണ് രൂപ. സോണി അകറ്റിനിർത്തിയപ്പോൾ വിക്രമിന്റെ ജീവിതവും കഷ്ടത്തിലാണ്. ഒരു ജോലിക്കും പോകാത്ത വിക്രമിനെ ഏറെ സ്നേഹിച്ച പ്രകാശൻ പോലും ഇപ്പോൾ മകനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. പരമ്പരയുടെ ഇപ്പോഴത്തെ പോക്ക് എങ്ങോട്ടാണ് എന്നുള്ളതിൽ പ്രേക്ഷകർക്ക് അതിയായ ആശങ്കയുണ്ട്. റേറ്റിങ്ങിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ് മൗനരാഗം.

Rate this post