വിക്രമിനെ തന്റെ വീട്ടിൽ ഇനി കയറ്റാൻ ആവില്ലെന്ന് രതീഷ്!! രാഹുലിനെ ഉപദേശിച്ച് ശാരിയും സരയുവും; പിണക്കം മറന്ന് ഇണങ്ങി സേനനും രൂപയും.!! | Mounaragam Serial Promo January 25

Mounaragam Serial Promo January 25: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപയെ കാണാത്തതിനാൽ കല്യാണിയും കിരണും എസ്ഐയെ സമീപിച്ച കാര്യം സിഎസിനെ അറിയിക്കുകയാണ്. താൻ അന്വേഷിക്കേണ്ടെന്നും, രൂപ എൻ്റെ കൂടെ ഉണ്ടെന്നും പറയുകയാണ് സിഎസ്.

പിന്നീട് കാണുന്നത് രാഹുലിനെയാണ്. രാഹുൽ സി എസിനെ കൊ ല്ലാ ൻ ഒരുക്കിയ ഗുണ്ടയായ മൈക്കിൾ തൂങ്ങി മ രി ച്ചിട്ടുള്ള ഫോട്ടോ രാഹുൽ ഫോണിൽ കാണുന്നത്. അപ്പോൾ തന്നെ സിഎസ് രാഹുലിനെ വിളിച്ച് ഫോട്ടോ കണ്ടില്ലെയെന്നും, ഇനി ഈ അവസ്ഥ നിനക്ക് വരാതെ സൂക്ഷിച്ചോ എന്നു പറയുകയാണ് സിഎസ്. അപ്പോഴാണ് സരയുവും ശാരിയും വരുന്നത്. രാഹുലിനോട് എന്താണെന്ന് ചോദിച്ചപ്പോൾ, ഞാൻ സേനനെ കൊ ല്ലാ നൊരുക്കിയ ഗുണ്ടയായ മൈക്കിളിനെ സേനൻ്റെ ആൾക്കാർ കൊ ന്നി രിക്കുന്നുവെന്നു പറയുകയാണ് രാഹുൽ.

ഇത് കേട്ട് ശാരിക്ക് ദേഷ്യം വരികയാണ്. സേനനോട് കളിച്ച് അവസാനം മൈക്കിളിൻ്റെ അവസ്ഥ നിങ്ങൾക്ക് വരാതിരുന്നാൽ ഭാഗ്യമെന്ന് പറയുകയാണ് ശാരി. അപ്പോൾ സരയു സിഎസിനോട് കളിക്കാൻ നിൽക്കേണ്ടെന്നു പറയുകയാണ്. പിനീട് കാണുന്നത് ചന്ദ്രസേനനും രൂപയും പലതും സംസാരിക്കുകയാണ്. ചന്ദ്രേട്ടനോട് ഞാൻ വളരെ മോശമായാണ് പെരുമാറിയിട്ടുള്ളതെന്നും, എല്ലാ തെറ്റിനും മാപ്പ് ചോദിക്കുകയാണ് രൂപ. ചന്ദ്രേട്ടനെ ഇല്ലാതാക്കാനും, എൻ്റെ സ്വത്തുക്കൾ കൈക്കലാക്കാനുമാണ് എൻ്റെ ആങ്ങളയുടെ ശ്രമമെന്നും പറയുകയാണ് രൂപ. നീ ഒന്നും പേടിക്കേണ്ടെന്നും, എല്ലാം ശരിയാവുമെന്നും പറയുകയാണ് ചന്ദ്രസേനൻ. നമുക്ക് നമ്മുടെ കുടുംബവുമായി ഒന്നു ചേർന്ന് ജീവിക്കാൻ സാധിക്കുമെന്ന് പറയുകയാണ് സി എസ്.

നമ്മൾ ഇപ്പോൾ ഒന്നിച്ച വിവരം കല്യാണിയും കിരണും അറിയേണ്ടെന്ന് പറയുകയാണ് രൂപ. എന്നാൽ ഇപ്പോൾ അവർ തന്നെ അന്വേഷിച്ചു നടക്കാൻ തുടങ്ങിയിട്ടുണ്ടെന്നും, അവർ പോലീസിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും പറയുകയാണ് സിഎസ്. പിന്നീട് കാണുന്നത് പ്രകാശൻ്റെ വീടാണ്. വിക്രം ജയിലിൽ നിന്നു വന്നാൽ ഇവിടെ താമസിപ്പിക്കാൻ പാടില്ലെന്ന് പറയുകയാണ് രതീഷ്. ഇത് കേട്ട് പ്രകാശൻ ആകെ ഭ്രാന്ത് പിടിക്കുകയാണ്. തൻ്റെ മകൻ ഇനി എന്തു ചെയ്യുമെന്നാണ് പ്രകാശൻ ആലോചിക്കുന്നത്. അപ്പോഴാണ് കല്യാണിയും കിരണും രൂപയെ അന്വേഷിച്ചു കൊണ്ടു നടക്കുന്നത്. അപ്പോഴാണ് വിക്രം മാലപ റിച്ചു കൊണ്ടുപോയ അമ്മയും മകളും വരുന്നത് കിരണും കല്യാണിയും കാണുന്നത്. ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.