രൂപയുടെ കള്ളത്തരങ്ങൾ പിടികൂടി ചന്ദ്ര സേനൻ!! മനോഹറിന്റെ കയ്യിൽ നിന്നും സരയുവിനെ രക്ഷിക്കാൻ രാഹുലിന്റെ നീക്കങ്ങൾ; പ്രകാശനെ ചവിട്ടി തേച്ച് ഭാനുമതി അമ്മ ആ സത്യം വെളിപ്പെടുത്തുന്നു.!! | Mounaragam Serial Promo January 20

Mounaragam Serial Promo January 20: കാലം കണക്ക് ചോദിക്കാത്ത പാപങ്ങൾ ഇല്ല. പെൺകുട്ടി ആയി ജനിച്ചു എന്നതിന്റെ പേരിൽ നിരന്തരം പീഡനങ്ങളും അവഗണനയും മാത്രം അനുഭവിച്ചു വളർന്നു വന്ന കല്യാണി ഇപ്പോൾ ഭർതൃ വീട്ടിൽ ഒരു റാണിയെപ്പോലെ വാഴുകയാണ്. എന്നാൽ കല്യാണിയെ ദ്രോഹിച്ച അവളെ കൊ ല്ലാ ൻ ശ്രമിക്കുകയും ജീവിതം തകർക്കാൻ ശ്രമിക്കുകയും ചെയ്ത അവളുടെ സ്വന്തം അച്ഛനും അനിയനും മുത്തശ്ശിയും ഇപ്പോൾ അവരുടെ കർമ ഫലം അനുഭവിക്കുകയാണ്.

സ്വന്തം രക്തത്തിൽ പിറന്നിട്ടും പെണ്മകളായത് കൊണ്ട് മാത്രം കല്യാണിയെയും കാദംബരിയെയും സ്നേഹത്തോടെ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ലാത്ത പ്രകാശനും അമ്മ ഭവനിയും അവർ ഏറെ സ്നേഹിച്ച മകൻ വിക്രമദിത്യൻ കാരണം ഇപ്പോൾ കണ്ണീരു വാർക്കുകയാണ്. മോക്ഷണക്കേസിന് പോലീസ് സ്റ്റേഷനിൽ കിടക്കുന്ന വിക്രം ഇനി പുറത്തിറങ്ങണമെങ്കിൽ കല്യാണി വിചാരിക്കണം. സഹികെട്ടു കല്യാണിയെ നേരിട്ട് കണ്ട് വിക്രമിനെ രക്ഷിക്കാൻ ഭവാനി ആവശ്യപ്പെട്ടെങ്കിലും കല്യാണി വഴങ്ങിയില്ല.

കല്യാണിയെ കാണാൻ പോയത് ഇഷ്ടമാകാത്ത പ്രകാശൻ ദേഷ്യപ്പെടുന്നുണ്ട്. എന്നാൽ വിക്രം തിരിച്ചു വന്നാൽ ഈ വീട്ടിൽ നിന്ന് അവനെക്കൊണ്ട് ഇറങ്ങിക്കോണം എന്നാണ് പ്രകാശനോട് കാദംബരിയുടെ ഭർത്താവ് പറയുന്നത്. കല്യാണിയും കിരണും ആകട്ടെ ചന്ദ്രസേനനെയും രൂപയെയും ഒരുമിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ്. ആകെ 7 വർഷം മാത്രമാണ് ചന്ദ്ര സേനനും രൂപയും ഒരുമിച്ചു ജീവിച്ചിട്ടുള്ളത്. രൂപയുടെ സഹോദരൻ രാഹുലൻ ഇരുവരെയും തമ്മിൽ പിരിച്ചു എങ്കിലും ചന്ദ്ര സേനന്റെ മനസ്സിൽ രൂപയോട് അടങ്ങാത്ത സ്നേഹമുണ്ട്. തെറ്റ്ധാരണകളൊക്കെ മാറി ഇപ്പോഴാണ് രൂപ ചന്ദ്ര സേനനെ രണ്ടാമതും സ്നേഹിക്കാൻ തുടങ്ങിയത്.

ചന്ദ്ര സേനന് ഒരു മൊബൈൽ നമ്പറിൽ നിന്ന് രൂപനിരന്തരം മെസ്സേജുകൾ അയക്കാറുണ്ട് എന്നാൽ അത് രൂപയാണെന്ന് ചന്ദ്ര സേനന് മനസ്സിലായിട്ടില്ല. ആദ്യമൊന്നും കാര്യമായി എടുത്തില്ല എങ്കിലും സൈബർസെല്ലിൽ പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് ചന്ദ്ര സേനൻ. എന്നാൽ പരാതി കൊടുപ്പിക്കാതിരിക്കൻ ആവുന്നതും ശ്രമിക്കുന്നുണ്ട് കിരണും കല്യാണിയും. രൂപയും ചന്ദ്ര സേനനും ഒന്നിക്കുന്ന മനോഹര നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.