രൂപയുടെ വീട്ടിൽ വലിഞ്ഞു കയറി വന്ന് അധികാരം കാണിച്ച് രാഹുൽ!! കല്യാണിക്ക് നേരെ കൈയുയർത്തിയ രാഹുലിനെ വകവരുത്താൻ സേനൻ; സേനനും രാഹുലും നേർക്കുനേർ.!! | Mounaragam Serial Promo February 6

Mounaragam Serial Promo February 6: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വ്യത്യസ്ത രംഗങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, രൂപയുടെ വീട്ടിൽ രാഹുൽ താമസിക്കാൻ വരികയും, രൂപ ഇനി ചന്ദ്രസേനനെ കൊല്ലാനൊന്നും നോക്കെണ്ടെന്ന് പറയുന്നതാണ്.

എന്നാൽ അവൻ ജീവിച്ചിരിക്കുന്നത് എനിക്ക് ആപത്താണെന്നും, അവനെ ഇല്ലാതാക്കണമെന്നും പറയുകയാണ് രാഹുൽ. ഇത് കേട്ടപ്പോൾ രൂപയുടെ മനസ് ആകെ വിഷമത്തിലാവുകയാണ്. പിന്നീട് രാഹുൽ മുകളിലേക്ക് വസ്ത്രങ്ങളൊക്കെ മാറാൻ പോവുകയാണ്. അപ്പോൾ ചന്ദ്ര സേനൻ റൂമിൽ ഉണ്ടായിരുന്നു. കർട്ടൻ്റ ഉള്ളിൽ മറഞ്ഞിരിക്കുകയാണ് ചന്ദ്രസേനൻ. രാഹുൽ ആകെ ടെൻഷനിൽ ഇരിക്കുകയാണ്. മനോഹറിനെ കുറിച്ച് പലതും ആലോചിച്ചു കൊണ്ട്, ശേഷം വസ്ത്രങ്ങളൊക്കെ മാറി താഴേയ്ക്ക് വരികയാണ്.

ആ സമയത്ത്കല്യാണി പിറകുവശത്തുകൂടി മുന്നിലൂടെ പോകാൻ നോക്കുമ്പോഴാണ് രാഹുൽ കല്യാണിയെ കാണുകയാണ്. ഇവൾ എന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ചപ്പോൾ,അമ്മയെ ദുഷ്ടന്മാരിൽ മോചിപ്പിക്കണമെന്നും പറയുകയാണ് കല്യാണി. ഇത് കേട്ട് ദേഷ്യത്തിൽ രാഹുൽ രൂപയോട് നീ എന്താണ് രൂപേ ഒന്നും പറയാത്തതെന്ന് പറയുകയാണ് രാഹുൽ. അപ്പോഴാണ് രൂപ നീ എന്തിനാണ് ഇവിടെ വന്നതെന്നും, പോവാനും ദേഷ്യത്തിൽ കല്യാണിയോട് പറയുന്നത്. ഇവൾക്ക് നിന്നെ കാണാൻ താല്പര്യമില്ലെന്നും, പിന്നെ എന്തിനാണ് നീ വരുന്നതെന്നും ചോദിച്ചപ്പോൾ, അമ്മയ്ക്ക് താൽപര്യമില്ലായിരിക്കാം എന്നാൽ ഞങ്ങൾക്ക് അമ്മയെ കാണണം എന്നു പറഞ്ഞപ്പോൾ, ദേഷ്യം പിടിച്ച് രാഹുൽ കല്യാണിയെ അടിക്കാൻ പോവുകയാണ്.

തൊട്ടു പോവരുതെന്ന് ദേഷ്യത്തിൽ പറയുകയാണ് കല്യാണി. പിന്നീട് കല്യാണി അവിടെ നിന്നും പോവുകയാണ്. അപ്പോഴാണ് യാമിനി ചന്ദ്രസേനന് ഭക്ഷണം വിളമ്പി കൊടുക്കുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് എരിഞ്ഞു കൊണ്ട് രാഹുൽ കഴിക്കാൻ പറ്റാതെ വരികയാണ്. അങ്ങനെ രാഹുൽ ഭക്ഷണം കഴിക്കാതെ പോവുകയാണ്. രാത്രിയായപ്പോൾ, രാഹുലിന് ഭ്രാന്ത് പിടിച്ച പോലെ ആവുകയാണ്. അത് ഓർമ്മിച്ചു കൊണ്ട് രാഹുൽ ശാരിയെ വിളിച്ച് സരയുവിനെ മനോഹറിൻ്റെ കൂടെ കിടത്തരുതെന്ന് പറയുകയാണ് .ഇത് കേട്ട് ശാരിയ്ക്ക് ഭ്രാന്ത് പിടിക്കുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.