മനോഹർ കുടുങ്ങുന്നുവോ..? സരയുവിന് ഇനി തിരിച്ചടികളുടെ കാലമോ. മനോഹർ മാജിക്ക് ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ മനോഹറും വിക്ടറും ഒന്നാകുമ്പോൾ..!!

മനോഹറിന്റെ അതിമനോഹരമായ ചെപ്പടിവിദ്യകൾ ഇനി പുറംലോകം തിരിച്ചറിയുകയാണ്.. ഏഷ്യാനെറ്റിലെ ഹിറ്റ്‌ പരമ്പരയാണ് മൗനരാഗം. ഒരു ഊമപ്പെണ്ണിന്റെ കഥയാണ് പരമ്പര പറയുന്നത്. എന്നാൽ മൗനരാഗത്തിലെ ഇപ്പോഴത്തെ താരം ഈ ഉമപ്പെണ്ണ് തന്നെയോ എന്നത് ഒരു സംശയം തന്നെ. കാരണം മൗനരാഗത്തിൽ മനോഹറാണ് ഇപ്പോൾ താരം. മനോഹറും വിക്ടറുമെല്ലാം ഒരേയൊരാൾ തന്നെയെന്ന് ഇനി പലരും തിരിച്ചറിയുമോ എന്നതാണ് ഇപ്പോഴത്തെ സംശയം.. മനോഹറിന് വ്യക്തമായ ഒരു ലക്ഷ്യമുണ്ടോ?

സരയുവിന് പിന്നാലെ മനോഹർ വരുമ്പോൾ എന്തായിരുന്നു മനോഹറിന്റെ യഥാർത്ഥ പ്ലാൻ? ഇത്തരം ചോദ്യങ്ങൾക്കെല്ലാം ഇനി ഉത്തരം കിട്ടേണ്ടത് അനിവാര്യമാണ്…രാഹുലും ശാരിയും സരയുവുമെല്ലാം മനോഹറിന്റെ മായാലോകത്താണെങ്കിലും ഇങ്ങനെയൊരു സത്യം പറഞ്ഞാൽ എങ്ങനെ ആയിരിക്കും അവർ പ്രതികരിക്കുക? ഈ പ്രതിസന്ധിയെ മറികടക്കാൻ രാഹുലും ശാരിക്കും സരയുവിനും സാധിക്കുമോ? അവർ മനോഹറിനോട്‌ പ്രതികരിക്കുമോ? എന്തൊക്കെയാവും ഇനി മൗനരാഗത്തിൽ സംഭവിക്കുക?

ഇതൊക്കെയറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. റേറ്റിംഗിൽ മുൻപന്തിയിലുള്ള പരമ്പരയാണ് മൗനരാഗം. മൗനരാഗം ഇപ്പോൾ ഒരു ആഘോഷവേളയിലാണ്. ഈ ആഘോഷവേളയിലാണ് മനോഹറിന്റെ മാജിക്കുകളെല്ലാം പുറത്താകാൻ പോകുന്നത്. മനോഹർ ആ വിസ്മയഫോട്ടോയ്ക്ക് മുൻപിൽ പകച്ചുനിൽക്കുകയാണ്. അങ്ങനെയാണ് മൗനരാഗത്തിൻറെ പുതിയ പ്രോമോ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. രാഹുലും ശാരിയും ഫോട്ടോ പതിച്ചിരിക്കുന്ന ആ ഹാളിലേക്ക് കടന്നുവരുന്നുണ്ട്.

ഇനി എന്തായിരിക്കും അവിടെ നടക്കുന്ന ആ നാടകീയമായ രംഗങ്ങൾ? എന്താണെങ്കിലും പ്രേക്ഷകരും ആകാംക്ഷയുടെ മുൾമുനയിലാണ്. എന്തും സംഭവിക്കാം…എന്നാൽ സന്തോഷിക്കാനുള്ള വക മാത്രം തരണമെന്നാണ് മൗനരാഗത്തിന്റെ അണിയറപ്രവർത്തകരോട് ഇപ്പോൾ പ്രേക്ഷകർക്ക് പറയാനുള്ളത്…ഇനിയും ഇതൊന്നും ഇങ്ങനെ നീട്ടിക്കൊണ്ടുപോകല്ലേ എന്ന അഭ്യർത്ഥനയും പ്രേക്ഷകർ വെക്കുന്നുണ്ട്. എന്തായാലും മനോഹർ കഥയുടെ ഒരു ക്ലൈമാക്സ് ആണ് ഇനി ചുരുളഴിയാനുള്ളത്.