മനോഹർ മനോഹരമായി ഈ കല്യാണനാടകം അവസാനിപ്പിക്കുമോ ?സീരിയലിലെ കല്യാണം വൈകിയപ്പോൾ റിയൽ ലൈഫിൽ മിന്നുകെട്ടി മനോഹർ…എന്നാലും ആ ആംബുലൻസ്!!!

ഒടുവിൽ കല്യാണവേദിയിലേക്ക് ഇരച്ചുകയറി ആ ആംബുലൻസ്… എന്തായിരിക്കും സംഭവം? ആകാംക്ഷയുടെ മുൾമുനയിലാണ് മൗനരാഗം പരമ്പരയുടെ പ്രേക്ഷകർ. ടെലിവിഷൻ ഹിറ്റ്ചാർട്ടിൽ ഇടം നേടിയ സീരിയലാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഒരു ഊമപ്പെണ്ണിന്റെ കഥപറഞ്ഞുതുടങ്ങിയ മൗനരാഗത്തിൽ ഇപ്പോൾ മനോഹറിന്റെ കല്യാണമാണ് വിഷയം. ഇന്നെങ്കിലും മനോഹറിന്റ കല്യാണം ഒന്ന് നടക്കണേ എന്നാണ് പ്രേക്ഷകർ പോലും ആഗ്രഹിച്ചുപോകുന്നത്.

അത്രയും ഹൈപ്പ് ആണ് കഴിഞ്ഞ കുറച്ചുനാളുകളായി മനോഹറിന്റെ വിവാഹത്തിനും മനസ്സമ്മതത്തിനും അണിയറപ്രവർത്തകർ നൽകിക്കൊണ്ടിരിക്കുന്നത്. എന്താണെങ്കിലും കല്യാണം ഉടൻ നടക്കും എന്നത് ഉറപ്പായി. മനോഹർ ഇത്തവണ പെടുമോ എന്നാണ് ഇനി അറിയാനുള്ളത്.. അതോ അതിവിദഗ്ധമായി രക്ഷപെടാനുള്ള വഴി ഇത്തവണയും മനോഹർ തന്നെ കണ്ടുപിടിക്കുമോ? സരയുവിൻറെ കഴുത്തിൽ മിന്നുചാർത്തുന്ന മനോഹറിനെ എന്തായാലും പ്രേക്ഷകർക്ക് ഒന്ന് കാണണം.

ആ നിമിഷത്തിന് ശേഷമാണ് സരയുവിന്റെ യഥാർത്ഥജീവിതം തുടങ്ങുന്നത്. എന്താണെങ്കിലും മനസമ്മതവീട്ടിലെ ആൾക്കാർ കല്യാണവേദിയിലേക്കും എത്തുന്നു എന്നറിഞ്ഞതോടെ വരന്റെ പരിഭ്രമം വർദ്ധിച്ചിട്ടുണ്ട്. ഇനി എന്തുചെയ്യും? എന്നാൽ മനോഹറിന് ഈ കെണി തീർത്തത് കിരണും പാറുവും ചേർന്നാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കിൽ ഇത് ഒരു മാസ് യുദ്ധം തന്നെയാണ്… ശരിയും തെറ്റും തമ്മിലുള്ള വലിയൊരു യുദ്ധം.

സത്യവും അസത്യവും തമ്മിലുള്ള യുദ്ധം… ഇവിടെ ഇനി വിജയം കാണാൻ പോകുന്നത് ആര്? നടി ഐശ്വര്യ റാംസായി നായികയായി എത്തുന്ന മൗനരാഗത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നലീഫ് ജിയയാണ്. ഇരുവരും അന്യഭാഷയിൽ നിന്നുള്ളവർ. പ്രേക്ഷകർക്ക് ഇന്ന് ഏറെ പ്രിയപ്പെട്ടവർ തന്നെ ഇരുവരും…ബീന ആന്റണി, ബാലാജി ശർമ്മ, സേതുലക്ഷ്മി, ജിത്തു വേണുഗോപാൽ, ദർശന, സാബു തുടങ്ങിയവരും മൗനരാഗത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് ഈ പരമ്പര.