വിവാഹമേളം തുടങ്ങി…തകർത്തഭിനയിച്ച് മനോഹർ… സരയുവിന്റെ മനുവേട്ടന് ഇത്തവണ പിടി വീഴുമോ? സംഭവിച്ചത് ഇങ്ങനെ…!!!

“നടനാണ് ഇവൻ…. അവസാനം വരെ ആടിത്തിമിർക്കുന്ന നടൻ….” മൗനരാഗത്തിൽ കല്യാണമേളം തുടങ്ങിക്കഴിഞ്ഞു. ഒരേ സമയം രണ്ട് വേദികൾ. ഒരിടത്ത് വിവാഹം, മറ്റൊരിടത്ത് മനഃസമ്മതം. ഇത് രണ്ടും കൂടി എങ്ങനെ നടക്കും? സരയു വലിയ സന്തോഷത്തിലാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വിവാഹം വന്നുചേർന്നതിന്റെ സന്തോഷമാണ് സരയുവിനും രാഹുലിനും ശാരിക്കുമൊക്കെ. കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഒരു ഊമപ്പെണ്ണിന്റെ കഥയാണ് ഈ പരമ്പര പറയുന്നത്.

ഇതിനിടയിലാണ് മനോഹർ എന്ന കല്യാണത്തട്ടിപ്പ് വീരന്റെ രംഗപ്രവേശം. കല്യാണിയെയും കിരണിനെയും തമ്മിൽ പിരിച്ച് കിരണിനെ സ്വന്തമാക്കാൻ നടന്ന സരയുവിന് മനോഹറിനെ അങ്ങ് ബോധിച്ചു. മനോഹർ പറഞ്ഞ സ്വത്തിന്റെ കണക്കുകളും ആഡംബര കഥകളുമൊക്കെ കേട്ടപ്പോൾ സരയുവും അമ്മയും മതിമറന്നുവീണു. അവിടെ നിന്നാണ് പരമ്പരയുടെ പുതിയ ട്രാക്ക് ആരംഭിക്കുന്നത്. മനോഹർ പറഞ്ഞ കഥയെല്ലാം ഒരു തള്ളുകഥ മാത്രമെന്ന് ഇനിയും സരയു തിരിച്ചറിഞ്ഞിട്ടില്ല.

മറ്റ് പല പെൺകുട്ടികളുടെയും മനസ്സിൽ ആശ ഒളിപ്പിച്ചുവെച്ചിട്ടാണ് സരയുവിനടുത്തേക്ക് മനോഹർ വന്നിരിക്കുന്നതെന്നും രാഹുലും ശാരിയും ഇനിയും മനസിലാക്കിയിട്ടില്ല. സരയുവും മനോഹറും ഒന്നിക്കണം എന്നാണ് ഇപ്പോൾ പ്രേക്ഷകർ ആഗ്രഹിക്കുന്നത്. സരയുവും മനോഹറും ഒന്നിക്കുന്നിടത്ത് നിന്നാണ് ഇനി സാക്ഷാൽ കഥ തുടങ്ങുന്നത്. നലീഫ് ജിയയും ഐശ്വര്യ റാംസായിയുമാണ് മൗനരാഗത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിത്തു വേണുഗോപാൽ മനോഹറായി എത്തുമ്പോൾ സരയുവാകുന്നത് ദർശനയാണ്. പരമ്പരയുടെ തുടക്കത്തിൽ സരയു എന്ന വേഷം കൈകാര്യം ചെയ്തിരുന്ന ദർശന പിന്നീട് സീരിയലിൽ നിന്നും പിന്മാറിയിരുന്നു. തുടർന്ന് മറ്റൊരു നടി ഈ റോളിൽ. അതിനും ശേഷം പ്രതീക്ഷ സരയുവായി അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും ദർശന തന്നെ സരയുവായി തിരിച്ചെത്തിയിരിക്കുകയാണ്. റേറ്റിങ്ങിലും മുൻപന്തിയിലാണ് ഈ പരമ്പര.