കണ്ണീർകടലാക്കി മൗനരാഗം..!! പ്രേക്ഷകർ കാത്തിരുന്ന കല്യാണിയുടെ കുഞ്ഞ് ഉദരത്തിൽ വെച്ച് തന്നെ ഇല്ലാതായി..!! സങ്കടം താങ്ങാനാവാതെ കിരൺ..!! ആർത്തുല്ലസിച്ച് ശാരി..!! | mounaragam promo march 7

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഒരു ഊമപ്പെണ്ണിൻറെ കഥ പറഞ്ഞു തുടങ്ങിയ പരമ്പരയിൽ ഇപ്പോൾ കുടുംബവിഷയങ്ങളാണ് മുൻപന്തിയിൽ നിൽക്കുന്നത്. കിരണിനും കല്യാണിക്കും ജനിക്കാൻ പോകുന്ന കുഞ്ഞിനെ നശിപ്പിക്കാൻ വേണ്ടി സരയുവും രാഹുലും ശാരിയും പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു.

എന്നാൽ ഇപ്പോഴിതാ പ്രേക്ഷകരെ സങ്കടത്തിലാഴ്ത്തിക്കൊണ്ട് ആ വാർത്ത പുറത്തുവന്നിരിക്കുകയാണ്. കല്യാണിയുടെ കുഞ്ഞ് ഉദരത്തിനുള്ളിൽ വെച്ച് തന്നെ ഇല്ലാതായിരിക്കുന്നുവോ? ആദ്യം വെറും സൂചനകൾ മാത്രമാണ് ലഭിച്ചതെങ്കിൽ ഇപ്പോഴിതാ സത്യം തുറന്നുപറയുകയാണ് ശാരി. കല്യാണിയുടെ കുഞ്ഞ് ഇല്ലാതായിക്കഴിഞ്ഞു എന്ന് ശാരി വിളിച്ചുപറയുന്നത് രൂപയോട് തന്നെ. രൂപക്കും സന്തോഷമാകും എന്ന തരത്തിലായിരുന്നു ശാരിയുടെ ചിന്ത. എന്നാൽ വാർത്ത കേട്ടയുടൻ രൂപ മനം നൊന്ത് പിടയുകയാണ്.

തൻറെ മകൻറെ കുഞ്ഞ് ഇല്ലാതായി എന്ന വാർത്ത കേൾക്കുമ്പോൾ ഈ അമ്മയ്ക്ക് അത് എങ്ങനെ സഹിച്ചുനിൽക്കാനാവും? ഇനിയാണ്, ഇവിടെ നിന്നാണ് രൂപ പ്രതികരിച്ചുതുടങ്ങുന്നത്. ഭക്ഷണത്തിൽ വിഷം കലക്കിയാണെങ്കിലും ശാരിയെയും കുടുംബത്തെയും നശിപ്പിക്കും എന്ന വാശിയിലാണ് ഇപ്പോൾ രൂപ. എന്ത് തന്നെയാണെങ്കിലും പ്രേക്ഷകരെ ഏറെ സങ്കടത്തിൽ എത്തിച്ചിരിക്കുകയാണ് മൗനരാഗത്തിലെ പുതിയ വാർത്ത.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്നതാണ് കല്യാണിയുടെ ഒന്ന് കാണാനായി. എന്നാൽ ഇപ്പോഴിത്ത സങ്കടവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. നലീഫ് ജിയാ, ഐശ്വര്യ റാംസായി എന്നിവരാണ് മൗനരാഗത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ബാലാജി ശർമ്മ, സേതുലക്ഷ്മി, ബീന ആന്റണി, സാബു തുടങ്ങിയ സീനിയർ താരങ്ങളും മൗനരാഗത്തിൽ അണിനിരക്കുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി റേറ്റിങ്ങിൽ മുൻപന്തിയിലാണ് ഈ പരമ്പര. റേറ്റിങ് ചാർട്ടിൽ ഒരു വിപ്ലവം തന്നെ തീർത്തിരുന്നു മൗനരാഗം. ജിത്തു വേണുഗോപാൽ, ദർശന, ശ്രീ ശ്വേത മഹാലക്ഷ്മി, കല്യാൺ ഖന്ന തുടങ്ങിയവരും മൗനരാഗത്തിൽ അണിനിരക്കുന്നു.

Rate this post