ഇത് പ്രകാശൻ കല്യാണിയോട് ചെയ്തതിന്റെ ശിക്ഷയോ…!!പ്രകാശന് കാൻസറാണെന്ന വിവരം അറിഞ്ഞ ഞെട്ടലിൽ കല്യാണി…!! തെമ്മാടിത്തരം പറഞ്ഞുവന്ന ശാരിയെ ചവിട്ടി പുറത്താക്കി കല്യാണി…!!|mounaragam promo march 24 malayalam

mounaragam promo march 24 malayalam:പ്രകാശന് ക്യാൻസർ…ഞെട്ടിത്തരിച്ച് നിൽക്കുകയാണ് കല്യാണി. സ്വന്തം അച്ഛന് ക്യാൻസർ എന്ന് പറഞ്ഞാൽ ആരാണ് നിയന്ത്രണം കൈവിടാത്തത്, ആർക്കാണ് വൈകാരികമായി തളരാതിരിക്കാൻ കഴിയുക? ചിരിച്ചുല്ലസിച്ചുകൊണ്ടാണ് ശാരി ആ വാർത്ത കല്യാണിയെ അറിയിക്കുന്നത്. അതേ സമയം സരയു ഗർഭിണിയാണെന്ന വിവരവും എല്ലാവരെയും മത്സരിച്ച് അറിയിക്കുകയാണ് ശാരി. താൻ ഗർഭിണിയാണെന്ന വാർത്ത സരയു മനോഹറിനെയും അറിയിക്കുന്നുണ്ട്. വാർത്ത കേട്ട് ഞെട്ടുകയാണ് മനു. മനോഹറിൻറെ കപടനാടകങ്ങൾ പുറത്തുകൊണ്ടുവരാൻ ഇപ്പോൾ കിരൺ തന്നെയാണ് മുൻപന്തിയിൽ. മനോഹറിന്റെ യഥാർഥരൂപം ഇനിയും ശാരിയും സരയുവും അറിയാൻ പോകുന്നേ ഉള്ളൂ എന്നതാണ് സത്യം. അതീവ രസകരമായ രംഗങ്ങളാണ് ഇപ്പോൾ പരമ്പരയിൽ അരങ്ങേറുന്നത്. മനോഹറിനെ ന്യായീകരിച്ചുകൊണ്ട് ശാരിയും സരയുവും എപ്പോഴും സംസാരിക്കുകയാണ്.mounaragam promo march 24 (4)
എന്നാൽ മനോഹറിന്റെ യഥാർത്ഥരൂപം അറിയാവുന്നത് കിരണിനും കല്യാണിക്കുമാണ്, ഒപ്പം മൗനരാഗത്തിന്റെ പ്രേക്ഷകർക്കും. അധികം താമസിയാതെ തന്നെ മനോഹറിന്റെ യഥാർത്ഥ കഥ പുറത്തുവരിക തന്നെ ചെയ്യും. പ്രേക്ഷകരും ഇപ്പോൾ അതിനായുള്ള വലിയ കാത്തിരിപ്പിലാണ്. മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഇന്ന് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന മൗനരാഗം. കഴിഞ്ഞ കുറച്ചു നാളുകളായി റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് ഈ പരമ്പര എന്നത് എടുത്തുപറയണം. കഥയിൽ പെട്ടെന്നുണ്ടായ വലിയ മാറ്റമാണ് ഈ പരമ്പരയെ റേറ്റിങ്ങിൽ മുൻപന്തിയിൽ എത്തിച്ചത്. ഒരു ഊമപ്പെണ്ണിൻറെ കഥ പറഞ്ഞുതുടങ്ങിയ മൗനരാഗത്തിൽ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത് വൻ ത്രില്ലിംഗ് സീനുകളാണ്. നടി ഐശ്വര്യ റാംസായിയാണ് മൗനരാഗത്തിലെ കേന്ദ്രകഥാപാത്രമായ കല്യാണിയെ അവതരിപ്പിച്ചിരിക്കുന്നത്. ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന മൗനരാഗം തുടക്കം മുതൽ തന്നെ മികച്ച പ്രതികരണമാണ് നേടുന്നത്. ബാലാജി ശർമ്മ, ബീന ആന്റണി, സേതുലക്ഷ്മി, സാബു, ജിത്തു വേണുഗോപാൽ, ദർശന തുടങ്ങിയ താരങ്ങളും ഈ പരമ്പരയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.mounaragam promo march 24 malayalammounaragam promo march 24 (4)
Rate this post