ഇത് സോണിയയുടെ തിരിച്ചുവരവ്.. ഞെട്ടലോടെ പ്രേക്ഷകർ..ഇനി മൗനരാഗം ഈ പെണ്ണൊരുവൾ ഭരിക്കും… സോണിക്ക് കയ്യടിച്ച് പ്രേക്ഷകർ…!! | MOUNARAGAM PROMO

ഒരു മറുനാടൻ സുന്ദരി വന്ന് മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഒന്നടങ്കം മനസ് കീഴടക്കിക്കൊണ്ടിരിക്കുകയാണ്. അതെ, ശ്രീ ശ്വേത എന്ന അന്യഭാഷാസുന്ദരിയാണ് ഇപ്പോൾ മലയാളം ടെലിവിഷനിലെ ഏറ്റവും റേറ്റിങ് കൂടിയ മൗനരാഗം പരമ്പരയിലെ ആകർഷണം. സോണി എന്ന കഥാപാത്രം കൊണ്ട്, ആ കഥാപാത്രത്തിന്റെ കൃത്യമായ പകർന്നാട്ടം കൊണ്ട് ഇപ്പോഴിതാ മൗനരാഗം റെക്കോർഡ് വിജയമാണ് നേടുന്നത്.

മൗനരാഗത്തിന്റെ പുതിയ പ്രോമോ വീഡിയോ കണ്ട് പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്. വേറിട്ട പകർന്നാട്ടവുമായി, വ്യത്യസ്തമായ നടനശൈലിയുമായി ഈ നായിക വീണ്ടും. അതെ, ഇവളാണ് ഇനി നായിക. സോണിയാണ് ഇനിയങ്ങോട്ട് മൗനരാഗം മുന്നോട്ടുകൊണ്ടുപോകുക. മനോഹറിനും ശാരിക്കും സോണി നൽകുന്ന ആ സമ്മാനം കണ്ട് നമ്മൾ പ്രേക്ഷകർ പോലും ഒന്ന് ഞെട്ടിയിട്ടുണ്ട്‌. വിക്രമിനെ തള്ളി താഴെയിടുമ്പോൾ ഈ പെൺമിടുക്കിനെ പ്രത്യേകം അഭിനന്ദിക്കാതെ വയ്യ.

ഇത് സോണി സ്പെഷ്യൽ മാജിക്കാണ്, ഈ മാജിക്ക് വെച്ച് ഇനിയിവൾ അഭിനയിച്ചുതകർക്കും. ഈ ബുദ്ധി കൊണ്ടാകും ഇനി സോണിയുടെ മുന്നോട്ടുപോക്ക്. തന്റെ വില്ലന്മാരെ കണക്കിന് കൊടുത്ത് സംതൃപ്തി നേടുന്ന സോണിക്ക് പ്രേക്ഷകരുടെ നിറകയ്യടികൾ സ്വന്തം. ശാരിക്ക് കിട്ടേണ്ടത് കിട്ടി എന്ന് തന്നെയാണ് പ്രേക്ഷകരും പറഞ്ഞുവെച്ചിരിക്കുന്നത്. ഇതെല്ലം കണ്ട് ഞെട്ടിത്തരിച്ച് നിൽക്കുന്ന സരയുവിന് പിന്നാലെയുണ്ട് ഒരു ഉഗ്രൻ കോള്.

രാഹുലിന് ചന്ദ്രസേനന്റെ വക കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞു. ഇനിയിപ്പോൾ ഒരിടത്ത് അമ്മയും മറ്റൊരിടത്ത് മകളും മത്സരിച്ച് അഭിനയിക്കും. രാഹുലിന്റെയും സരയുവിന്റെയും മുന്നിൽ രൂപയുടെ നാടകം തുടരുക തന്നെ ചെയ്യും. വളരെ പെട്ടന്നാണ് മൗനരാഗം പരമ്പര റെക്കോർഡ് റേറ്റിങ്ങുമായി ഒന്നാം സ്ഥാനത്ത് എത്തുന്നത്. സാന്ത്വനം, കുടുംബവിളക്ക് എന്നിങ്ങനെയുള്ള രണ്ട് സ്ട്രോങ്ങ് ടെലിവിഷൻ ഇതിഹാസങ്ങളെ പിന്നിലാക്കിയാണ് മൗനരാഗത്തിന്റെ ഈ കുതിപ്പ്.

Rate this post