മനുവേട്ടന്റെ കരണത്തടിച്ച് സോണി…ഇത് പ്രേക്ഷകർ കാത്തിരുന്ന മുഹൂർത്തം…കഥ വഴിതിരിച്ച് സോണിയ…!! | mounaragam promo

മലയാളം ടീവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം. മൗനരാഗത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് വളരെ നിർണായകമായ സംഭവങ്ങളാണ്. സോണിയ മനോനില തെറ്റിയതുപോലെ അഭിനയിക്കുകയാണ്. തങ്ങളെ ചതിക്കുന്ന എല്ലാവരോടും പ്രതികാരം ചെയ്യാൻ ഒരുങ്ങിയാണ് സോണിയ ഇത്തരം ഒരു തീരുമാനം എടുത്തത്. സരയുവിനെയും ശാരിയെയും രാഹുലിനെയും ഒന്നും വെറുതെ വിടാൻ പാടില്ല എന്നാണ് സോണിയ കിരണിനോട് പറഞ്ഞിട്ടുള്ളത്.

സോണിയെയും കിരണിനെയും അമ്മയിൽ നിന്നും അകറ്റുകയും രൂപയെ മക്കളുടെ ചെറുപ്പകാലത്തിൽ തന്നെ ഭർത്താവിൽ നിന്ന് അകറ്റുകയുമെല്ലാം ചെയ്ത രാഹുലിന്റെ ലക്ഷ്യം സ്വത്തുക്കൾ മാത്രമാണെന്ന് കിരണിനും സോണിയ്ക്കും മനസിലായ കാര്യമാണ്. എന്നാൽ സഹോദരനെ അത്രകണ്ട് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത രൂപയ്ക്ക് എവിടെയൊക്കെയോ ചതി പറ്റിയതായി തോന്നിയെങ്കിലും ഒന്നും അറിയാത്ത ഭാവത്തിൽ മൗനനാടകം നടത്തുകയാണ്.

സോണിയെ കൊലചെയ്യാൻ വരെ രാഹുൽ ആളുകളെ ഏർപ്പാടാക്കിയത് മനസിലായിട്ടും രൂപ ഒരക്ഷരം മിണ്ടാതെ നിൽക്കുകയാണ്. ഈ അവസരത്തിലാണ് സോണിയ സരയുവിന്റെ ഭർത്താവായ മനോഹറിന്റെ കരണം അടിച്ചുപൊട്ടിക്കുന്നത്. അത് പ്രേക്ഷകർ എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യമാണ്. മനോഹറിനുള്ള എട്ടിന്റെ പണികൾക്കുള്ള ഒരു തുടക്കമായാണ് പ്രേക്ഷകർ ഈ അടിയെ കാണുന്നത്. സരയുവിനെയും ഡോണയെയും ഒരേസമയം ചതിക്കുന്ന മനോഹറിന് വരുന്ന എപ്പിസോഡുകളിൽ മുട്ടൻ പണി ലഭിക്കുന്നത് പ്രേക്ഷകർക്ക് കാണാൻ കഴിയും.

മനോഹറിനെ മാത്രമല്ല താൻ ഏറെ സ്നേഹിച്ചിട്ടും തന്നെ ചതിച്ച വിക്രമിനെയും സോണിയ നന്നായി ഉപദ്രവിച്ചിട്ടുണ്ട്. ഇപ്പോൾ വളരെ രസകരമായ എപ്പിസോഡുകളാണ് മൗനരാഗത്തിന്റേത്. എല്ലാവർക്കും തന്നാലാകുന്ന വിധത്തിൽ പണി കൊടുക്കുകയാണ് സോണിയ. തങ്ങളുടെ അച്ഛനെ തന്നിൽ നിന്നുമകറ്റിയ രാഹുലിനും കുടുംബത്തിനുമുള്ള എട്ടിന്റെ പണി ഇനി പിറകെ വരാൻ പോകുന്നതിനുള്ള സൂചനയോടെയാണ് ഓരോ എപ്പിസോഡുകളും മുന്നോട്ടുപോകുന്നത്.

Rate this post