കല്യാണിയും കിരണും കാത്തിരിക്കുന്ന ആദ്യ കണ്മണിക് ഇനി എന്ത് സംഭവിക്കും?! കല്യാണിക്ക് തന്റെ കുഞ്ഞിനെ നഷ്ടപ്പെടുമോ.? ഏവരെയും ഞെട്ടിച്ച് സരയുവിന്റെ വീട്ടിലേക്ക് ആംബുലൻസ്..!! | mounaragam promo latest march 4 malayalam

mounaragam promo latest march 4 malayalam : കുടുംബ പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന പരമ്പരയാണ് മൗനരാഗം. മിണ്ടാൻ വയ്യാത്ത കുട്ടിയായ കല്യാണിയുടെ കഥയാണ് ഈ പരമ്പര പറയുന്നത്. ചെറുപ്പം മുതൽ തന്നെ എല്ലാ ഭാഗത്തുനിന്നും അവഗണനയുടെ സ്വരം മാത്രമാണ് കല്യാണി എന്ന ഈ കഥയിലെ കഥാപാത്രം കേട്ടിട്ടുള്ളത്. മുതിർന്നപ്പോൾ കിരൺ എന്ന ചെറുപ്പക്കാരനുമായി കല്യാണി പ്രണയത്തിൽ ആവുകയും തുടർന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്യുന്നു. നിരവധി പ്രശ്നങ്ങൾ നേരിട്ടുകൊണ്ടാണ് ഇരുവരും വിവാഹിതരായത്.

കിരൺ കല്യാണിയെ വിവാഹം കഴിച്ചത് കൊണ്ട് കിരണിനെ വീട്ടിൽ നിന്നും പുറത്താക്കുകയും കിരണിന്റെ അമ്മയായ രൂപ ഇവരോട് പരിഭവം തുടരുകയും ചെയ്യുന്നു. കിരൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നലീഫാണ്. അതേസമയം കല്യാണിയായി വേഷമിടുന്നത് ഐശ്വര്യ റംസായിയും. കിരണിന്റെ മുറപ്പെണ്ണ് ആണ് സരയുവും സരയുവിന്റെ മാതാപിതാക്കളും കിരണിന് എതിരാണ്. കിരണിന്റെയും കല്യാണിയുടെയും ദാമ്പത്യം തകർക്കണമെന്ന ഒറ്റ ലക്ഷ്യമാണ് ഇവർക്കുള്ളത്.

കഴിഞ്ഞദിവസം കല്യാണി ഗർഭിണിയാണെന്ന് വാർത്തയാണ് പരമ്പരയിലൂടെ പ്രേക്ഷകർ അറിഞ്ഞത്. കല്യാണി ഗർഭിണിയായപ്പോൾ പരിഭവം മറന്ന് കിരണിന്റെ അമ്മ അവരെ സ്നേഹിച്ചു തുടങ്ങുന്നു. എന്നാൽ കല്യാണിയുടെ കുഞ്ഞിനെ ഇല്ലാതാക്കണമെന്നാണ് സരയുവും മാതാപിതാക്കളും ആഗ്രഹിച്ചിരുന്നത്. ഇതിനായി ഇവർ പദ്ധതിയിടുകയും ചെയ്തു. കിരണും കല്യാണിയും നടക്കാൻ ഇറങ്ങുമ്പോൾ കല്യാണിക്ക് അപകടമുണ്ടാക്കണം. അങ്ങനെ കല്യാണിയുടെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന് ഇവർ പദ്ധതിയിടുന്നു. ഇവരുടെ പദ്ധതി പ്രകാരം തന്നെ കാര്യങ്ങൾ നടക്കുമോ എന്നാണ് അടുത്ത എപ്പിസോഡിൽ ആരാധകർ കാത്തിരിക്കുന്നത്.

mounaragam promo

കല്യാണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വീഡിയോയാണ് ഇപ്പോൾ മൗനരാഗം ടീം പുറത്തിറക്കിയിരിക്കുന്നത്. കല്യാണിക്കും കുഞ്ഞിനും ഒന്നും സംഭവിക്കരുതെയെന്ന പ്രാർത്ഥനയാണ് ആരാധകർ ഇപ്പോൾ. കല്യാണിക്ക് അപകടം പറ്റിയത് കണ്ട് സരയോ അമ്മയും പായസം ഉണ്ടാക്കുന്നതും ആഘോഷിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. അതേസമയം അവരുടെ ആഘോഷത്തിന് ഇടയിലേക്ക് അവരുടെ വീടിന്റെ മുന്നിലേക്ക് വന്നു നിൽക്കുന്ന ആംബുലൻസ് കണ്ടു സരയുവും അമ്മയും അത്ഭുതപ്പെട്ട് നിൽക്കുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത കഥ സന്ദർഭം എന്താണെന്ന് അറിയാൻ ആരാധകർ അതുകൊണ്ടുതന്നെ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Rate this post