സോണിയെ കൊ ല്ലാനുറപ്പിച്ച് രാഹുൽ…ദിനം പ്രതി രൂപക്ക് സോണിയോടുള്ള ദേഷ്യം കൂടുന്നു…സോണിയക്ക് കാവലായി കിരൺ..!! | MOUNARAGAM PROMO

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് മൗനരാഗം. ഇപ്പോഴിതാ റേറ്റിങ്ങിൽ ഒന്നാം സ്ഥാനം കീഴടക്കിയിരിക്കുകയാണ് ഈ പരമ്പര. സത്യങ്ങളെല്ലാം മനസിലാക്കിയ രൂപ ഇനിയൊരു നാടകത്തിന്റെ പണിപ്പുരയിലാണ്. ഈ നാടകം രൂപക്ക് അത്യന്താപേക്ഷിതം തന്നെ. കംസരൂപിയായി രാഹുൽ സോണിയെ അപകടത്തിലേക്ക് തള്ളിവിടുമ്പോൾ ഈ അമ്മ വെറുതെ ഇരിക്കില്ല. ആശുപത്രിയിൽ വിളിച്ച് സോണിക്ക് സർവവിധ പരിരക്ഷയും ഉറപ്പുവരുത്തുകയാണ് രൂപ.

മറഞ്ഞുനിന്ന് സ്നേഹിക്കാൻ മാത്രമേ ഇപ്പോൾ ഈ അമ്മക്ക് കഴിയൂ. രാഹുലും ശാരിയും ഏറെ സന്തോഷത്തിലാണ്. ദിനം പ്രതി രൂപക്ക് സോണിയോടുള്ള ദേഷ്യം കൂടുന്നത് കണ്ട് രാഹുൽ സന്തോഷത്തിലാണ്. ഇനിയിപ്പോൾ രൂപയുടെ മനസിലെ തീ ആളിക്കത്തിക്കാൻ രാഹുലും കൂട്ടരും ശ്രമിക്കുക തന്നെ ചെയ്യും. എന്നാൽ രൂപ അതിബുദ്ധിയോടെയാകും ഇനി മുന്നോട്ടുപോകുക. കുറച്ചുനാൾ, വളരെ കുറച്ചുനാളുകൾ, അത് രൂപക്ക് ആവശ്യമാണ്.

അതിന് ശേഷം ഉറപ്പായും ഈ അമ്മ സ്വന്തം മക്കളെ ചേർത്തുപിടിക്കുക തന്നെ ചെയ്യും. സത്യങ്ങളെല്ലാം തിരിച്ചറിഞ്ഞിട്ടും ഇതുവരെയും ദേഷ്യം മാറ്റാത്ത അമ്മയെക്കുറിച്ചോർക്കുമ്പോൾ സങ്കടമാണ് കിരണിനും കൂട്ടർക്കും. വർഷങ്ങൾക്ക് മുൻപ് രാഹുൽ തന്റെ പെങ്ങളിൽ കോരിയിട്ട ആ തീ, പെങ്ങളുടെ സ്വത്തുകൂടി തന്നിലേക്ക് കൊണ്ടെത്തിക്കാനുള്ള ശ്രമങ്ങളാണ് അയാൾ നടത്തിക്കൊണ്ടിരിക്കുന്നത്. എന്താണെങ്കിലും ഇനിയാണ് മൗനരാഗത്തിലെ രംഗങ്ങളോരോന്നും മൂർച്ച കൂടുതലോടെ പുറത്തെത്തുകയാണ്.

ഏറെ ആവേശത്തോടെയാണ് ഇപ്പോൾ പ്രേക്ഷകർ മൗനരാഗം കാണുന്നത്. നലീഫ് ജിയാ, ഐശ്വര്യ റാംസായ്, ശ്രി ശ്വേതാ, കല്യാൺ ഖന്ന, ബാലാജി ശർമ്മ, ബീന ആന്റണി, സാബു തുടങ്ങിയവർ മൗനരാഗത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. ഊമപ്പെണ്ണിന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞുതുടങ്ങിയ മൗനരാഗം ഇന്ന് കുടുംബബന്ധങ്ങളുടെ താളപ്പിഴകൾ കൂടി ചർച്ച ചെയ്യുകയാണോ. ഒറ്റപ്പെടലിന്റെ വേദനയെ മറച്ചുപിടിച്ച് ജീവിതത്തിലെ നന്മകളെ മുൻനിർത്തിയുള്ള പിടിച്ചുകയറ്റമാണ് രൂപക്ക് ഇനിയുള്ളത്.

Rate this post