ചന്ദ്രസേനനിൽ നിന്നും മരുമകന് കൊടുത്തതിന്റെ ബാക്കി വാങ്ങി പ്രകാശൻ; രസകരമായ ചിരി മുഹൂർത്തങ്ങളുമായി മൗനരാഗം…!! | mounaragam promo feb 18

mounaragam promo feb 18 : ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം. ഊമയായ ഒരു പെൺകുട്ടിയുടെ ജീവിതഗതി ഹൃദ്യമായി പറഞ്ഞുപോകുന്ന സീരിയൽ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ പരമ്പരയാണ്. കഴിഞ്ഞ എപ്പിസോഡുകളിലാണ് മൗനരാഗത്തിന്റെ ആവേശത്തിലാഴ്ത്തി കല്യാണി അമ്മയാവാൻ ഒരുങ്ങുന്നു എന്ന വാർത്ത പുറത്തു വന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഇന്ന് കല്യാണിയും കിരണും.

പുതിയ സന്തോഷവാർത്തയ്ക്കു പിന്നാലെ ഇരുവരെയും ആശംസിച്ചും, സന്തോഷത്തിൽ പങ്കുചേർന്നുകൊണ്ടും നിരവധി കമന്റുകളാണ് ആരാധകരിൽ നിന്നും ഉണ്ടായത്. ഇന്ന് പുറത്തുവന്ന മൗനരാഗത്തിന്റെ പുതിയ പ്രൊമോ വീഡിയോ പ്രേക്ഷകരിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ചന്ദ്രസേനനിൽ നിന്നും മരുമകന് കൊടുത്തതിന്റെ ബാക്കി വാങ്ങിവരുന്ന പ്രകാശൻ ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ് തന്നെയാണ്. ശത്രുക്കൾക്കെല്ലാമുള്ള തിരിച്ചടി ഇപ്പോൾ കൃത്യമായി കിട്ടിക്കൊണ്ടിരിക്കുന്നു എന്നതിൽ പ്രേക്ഷകർ ആവേശഭരിതരാണ്.

ഒപ്പം പ്രകാശനെ ട്രോളി നിരവധി കമന്റുകളാണ് കമന്റ്‌ ബോക്സിൽ നിറയുന്നത്. അതോടൊപ്പം ഭർത്താവിന്റെയും മക്കളുടെയും സന്തോഷനിമിഷങ്ങളിൽ പങ്കുചേരാനാവാതെ നിൽക്കുന്ന രൂപ സ്നേഹബന്ധങ്ങളെ അകലങ്ങളിൽ നിന്നുകൊണ്ട് കാണുന്നു. വികാരനിർഭരമായ മുഹൂർത്തങ്ങളും രസകരമായ തിരിച്ചടികളുമായാണ് മൗനരാഗം പുതിയ എപ്പിസോഡ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെയും ജീവിതഗതിയുടെയും കഥ പറയുന്ന പരമ്പര ഇന്ന് മിനിസ്ക്രീനിലെ മികച്ച പരമ്പരകളിൽ ഒന്നാണ്.

കല്യാണി അമ്മയാവാൻ ഒരുങ്ങുന്നു എന്ന വാർത്തയ്ക്ക് പിന്നാലെ കല്യാണിയുടെയും കിരണിന്റെയും ഒരുമിച്ചുള്ള നിമിഷങ്ങൾ പ്രേക്ഷകർ ആവോളം ആസ്വദിക്കുന്ന മുഹൂർത്തങ്ങളാണ്. കല്യാണി കിരൺ ജോഡികളുടെ ഒരുമിച്ചുള്ള സന്തോഷകരമായ ജീവിതം കാണാൻ കാത്തിരിക്കുകയാണ് ഇപ്പോൾ മിനിസ്ക്രീനിലെ മൗനരാഗത്തിന്റെ ആരാധകർ ഒന്നടങ്കം. റേറ്റിങ്ങിൽ മുൻപന്തിയിലാണ് മൗനരാഗം. നലീഫ് ജിയയും ഐശ്വര്യ റാംസായിയും മൗനരാഗത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു.

Rate this post