കല്യാണിയുടെ ഡോക്ടറോട് രൂപ പറഞ്ഞത് കേട്ടോ ? സർവ്വ അധികാരവും ഇനി കല്യാണിക്കും കിരണിനും.!? കല്യാണി സംസാരിച്ചുതുടങ്ങുന്ന ദിവസം ഇങ്ങനെ…!! | mounaragam promo feb 14
പെൺമക്കളോട് താൽപര്യമില്ലാതിരുന്ന പ്രകാശൻ വിക്രത്തെ തന്നെയാണ് എന്നും തന്റെ മാറോട് ചേർത്തുനിർത്തിയിട്ടുള്ളത്. കാദംബരിക്ക് കൊടുത്ത പരിഗണന പോലും പ്രകാശൻ പലപ്പോഴും കല്യാണിക്ക് നൽകിയിട്ടില്ല. സംസാരശേഷി കൂടി ഇല്ലാതായ പെൺകുട്ടി എന്നതുകൊണ്ടാണ് കല്യാണിക്ക് ഏറ്റവും കൂടുതൽ അവഗണനകൾ തന്റെ അച്ഛനിൽ നിന്നും നേരിടേണ്ടിവന്നത്. എന്നാൽ മൗനരാഗത്തിൽ വീണ്ടും പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന ചില രംഗങ്ങൾ കടന്നുവരികയാണ്.
കല്യാണി അമ്മയാകാൻ പോകുന്നു, ഇത്രയും നാളുകൾ ഒരു ഊമപ്പെണ്ണായി മാത്രം നമ്മൾ കണ്ടിരുന്ന കല്യാണി എന്ന കഥാനായിക ഇനി സംസാരിച്ചുതുടങ്ങാൻ പോകുന്നു. കല്യാണിയുടെ സംസാരശേഷി തിരിച്ചുകിട്ടാനുള്ള ശസ്ത്രക്രിയയ്ക്ക് വേണ്ടി ഇപ്പോൾ പണം മുടക്കുന്നത് രൂപ തന്നെയാണ്. തന്റെ അധികാരങ്ങളെല്ലാം കല്യാണിക്കും കിരണിനും കൈമാറുന്ന ആ സമയത്ത് തൻറെ മരുമകൾ സംസാരിക്കുക കൂടി വേണമെന്ന് രൂപ ആഗ്രഹിക്കുകയാണ്. ഇത് ഒരു ആഗ്രഹം മാത്രമല്ല, രൂപ അത് നടത്തുകയും ചെയ്യുമെന്നത് ഉറപ്പ്.

കല്യാണി ഒരു അമ്മയാകാൻ പോകുന്നു എന്ന സത്യം തിരിച്ചറിയുകയാണ് ഇപ്പോൾ അവളുടെ അച്ഛൻ. ഞെട്ടൽ വിട്ടുമാറാതെ അന്ധാളിച്ചുനിൽക്കുന്ന പ്രകാശന്റെ മുഖമാണ് ഇപ്പോൾ പരമ്പരയുടെ ഏറ്റവും പുതിയ പ്രൊമോയിൽ നിറഞ്ഞുനിൽക്കുന്നത്. താനെന്നും വെറുത്തിരുന്ന, ഇന്നും അതേ വെറുപ്പോടെ നോക്കിക്കാണുന്ന മകൾ കല്യാണി ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലേക്ക് കാലെടുത്തുവെക്കുന്നത് പ്രകാശന് ഒട്ടും സഹിക്കാൻ കഴിയാത്ത കാര്യം തന്നെയാണ്. പണ്ടുമുതലേ പ്രകാശൻ അങ്ങനെ തന്നെയാണ്. കല്യാണി എന്ന മകൾ പ്രകാശന് എന്നും വെറുക്കപ്പെട്ടവൾ തന്നെ. ഇപ്പോൾ കാലം മാറിക്കഴിഞ്ഞു, കഥ മാറിമറിഞ്ഞു.
കല്യാണിയുടെ ജീവിതത്തിൽ പുതിയ സന്തോഷങ്ങൾ വന്നുതുടങ്ങുമ്പോൾ പ്രകാശന് വിധിക്കപ്പെട്ടത് വെറും കഷ്ടകാലം മാത്രമാണ്. എന്താണെങ്കിലും മൗനരാഗത്തിന്റെ പ്രേക്ഷകരെല്ലാം ഇപ്പോൾ കുറച്ച് സന്തോഷത്തിലാണ്. തൻറെ ദുരിതകാലഘട്ടങ്ങളെയെല്ലാം കവച്ചുവെച്ച് കല്യാണി നടന്നുകയറുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലേക്ക് തന്നെയാണ് എന്നത് വ്യക്തം. കല്യാണി ഒരു അമ്മയാകുന്ന അവസരത്തിനും ഒപ്പം അവൾ സംസാരിച്ചുതുടങ്ങുന്ന ഒരു നിമിഷത്തിനുവേണ്ടിയുമാണ് ഇപ്പോൾ പ്രേക്ഷകരുടെയും കാത്തിരിപ്പ്.
