കിരണിനെ ചതിക്കാൻ നോക്കിയ സരയുവിന് ഇടിവെട്ട് പണി…!! സത്യങ്ങളെല്ലാം തിരിച്ചറിഞ്ഞ രാഹുലിന് അവസാന താകീതുമായി രൂപ..!! മനുവിനെ സംശയിച്ച് രാഹുൽ…!! എന്നാൽ കിരണിനെ ചതിക്കാൻ ഒരുങ്ങി മനുവും വൃദ്ധയും..!! | mounaragam latest today promo march 14 malayalam

mounaragam latest today promo march 14 malayalam : മിണ്ടാൻ വയ്യാത്ത ഒരു കുട്ടിയുടെ കഥ പറഞ്ഞു തുടങ്ങി പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ച പരമ്പരയാണ് മൗനരാഗം. കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തിലൂടെയാണ് പരമ്പര സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ചെറുപ്പം മുതൽ തന്റെ ജീവിതത്തിൽ കല്യാണിക്ക് അനുഭവിക്കേണ്ടിവന്ന ദുഃഖങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ പരമ്പര മുന്നേറുന്നത്. കിരൺ എന്ന ചെറുപ്പക്കാരനും ആയി കല്യാണി പ്രണയത്തിൽ ആകുന്നതും തുടർന്ന് ഇവരുടെ ജീവിതവുമാണ് ഇപ്പോൾ പരമ്പരയിൽ പ്രധാന പ്രമേയമായി പ്രേക്ഷകർക്കു മുമ്പിൽ എത്തുന്നത്. ഐശ്വര്യ റാംസായി കല്യാണി എന്ന കഥാപാത്രമായി എത്തുമ്പോൾ നായകനായ കിരൺ ആയി വേഷമിടുന്നത് നലീഫ് ജിയ ആണ്.

ഇവർ ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ്. ഇപ്പോഴിതാ പരമ്പരയിൽ ഇവരുടെ ജീവിതത്തിലെ സന്തോഷകരമായ മുഹൂർത്തങ്ങളിലൂടെയാണ് കഥ കടന്നു പോകുന്നത്. കല്യാണിയും കിരണും ഒരു അച്ഛനും അമ്മയും ആകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് . ഇവർ പങ്കുവെക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും വളരെയധികം ജനശ്രദ്ധ ലഭിക്കാറുണ്ട്.കിരണിന്റെയും കല്യാണിയുടെയും ശത്രുക്കളായി ചിലർ പരമ്പരയിൽ ഉണ്ട്.കിരണിന്റെ അമ്മാവൻ ആയ രാഹുലും, ഇവരുടെ ഭാര്യ ശാരി, മകൾ സാരയു ഇവർ കിരണിന്റെയും കല്യാണിയുടെയും ജീവിതം തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

mounaragam latest today promo march 14 malayalam

അതിനായി പല വഴികളും ഇവർ പിന്തുടർന്നു വരുന്നു. സരയുവിന് കിരണിന് വിവാഹം കഴിക്കാൻ സാധിക്കാത്തതിന്റെ ദേഷ്യമാണ് ഇപ്പോഴും തീർത്തു കൊണ്ടിരിക്കുന്നത്. സരയുവിന്റെ ഭർത്താവായി മനോഹർ എന്ന കഥാപാത്രം പരമ്പരയിലെത്തുന്നുണ്ട്. എന്നാൽ മനോഹർ എന്ന കഥാപാത്രം നിരവധി കള്ളത്തരങ്ങൾ ഉള്ള ഒരു വ്യക്തിയാണ്.ഇത് സരയുവിനോ കുടുംബത്തിനോ അറിയില്ല. സരയുവിന് മനോഹർ എന്ന് പറഞ്ഞാൽ ജീവനാണ്, മനോഹറിനെ എത്ര പുകഴ്ത്തി പറഞ്ഞാലും സരയുവിന് മതിയാകില്ല. എന്റെ മനുവേട്ടൻ വേറെ ഒരു പെണ്ണിന്റെയും മുഖത്ത് നോക്കില്ല എന്ന് സരയൂ രൂപയോട് പറയുന്നു.

എന്നാൽ അതേസമയം മനോഹറിനെ യഥാർത്ഥ മുഖം എന്താണെന്ന് പ്രേക്ഷകർ തിരിച്ചറിയുന്നു. അതിനെ കെടുത്താനുള്ള അടുത്ത വഴിയുമായി ഇറങ്ങിയിരിക്കുകയാണ് മനോഹർ. പെണ്ണുങ്ങൾ ഗർഭിണികൾ ആകുമ്പോൾ അവരോടുള്ള കൗതുകം പോകുമെന്ന്
ശാരി കിരണിനോട് പറയുന്നു. കിരണിനെയും കല്യാണിയെയും വേർ പിരിക്കാനുള്ള പുതിയ അടവുകളുമായി എത്തുകയാണ് ഇവർ. പുതിയ ചുവടുവെപ്പുകളോട് ഇവർ നീങ്ങുമ്പോൾ കിരണും കല്യാണിയും അതിൽ പെട്ടുപോകുമോ? വരാനിരിക്കുന്ന എപ്പിസോഡിലെ ആഗസ്മിക നിമിഷം എന്ത്?

Rate this post