കല്യാണിയുടെ കുഞ്ഞിന് വിഷം നൽകാൻ ശാരി…!! രതീഷിന് പിന്നാലെ പ്രകാശനും കിട്ടി സി എസിന്റെ കരിമരുന്ന് പ്രയോഗം…!! കല്യാണിയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാൻ രൂപ…!! |mounaragam latest promo feb 21
mounaragam latest promo feb 21 : ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് മൗനരാഗം. ഒരു ഊമപ്പെണ്ണിൻറെ കഥ പറഞ്ഞുതുടങ്ങിയ മൗനരാഗത്തിൽ ഇപ്പോൾ കുടുംബബന്ധങ്ങളുടെ വിള്ളലുകളും അവ വിളക്കിച്ചേർക്കുന്നതിലെ പ്രതിസന്ധികളുമാണ് പ്രമേയം. തൻറെ മക്കളെയും ഭർത്താവിനെയും ദൂരെനിന്നു മാത്രം സ്നേഹിക്കാൻ വിധിക്കപ്പെട്ടവളാണ് രൂപ. സഹോദരൻറെ ചതി തിരിച്ചറിഞ്ഞ രൂപ ഇനി തന്റെ കുടുംബം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ആ ശ്രമത്തിൽ ഇനിയും ചില നാടകങ്ങൾ രൂപയ്ക്ക് കളിക്കേണ്ടിവരും.
എന്നാൽ കല്യാണിക്കും കിരണിനും ഒരു കുഞ്ഞുണ്ടാകുന്നത് ശാരിക്കും സരയുവിനും സഹിക്കാൻ കഴിയാത്ത കാര്യം തന്നെയാണ്. ആ കുഞ്ഞിനെ എങ്ങനെയെങ്കിലും നശിപ്പിക്കുക എന്നതാണ് ഇപ്പോൾ ശാരിയുടെ അജണ്ട. അവർ അതിനുവേണ്ടിയുള്ള പ്ലാൻ ഇട്ടുകഴിഞ്ഞു. എങ്ങനെയും ആ കുഞ്ഞിനെ നശിപ്പിക്കണം, അത് തന്നെയാണ് അവരുടെ ലക്ഷ്യം. കല്യാണിയെയും കിരണിനെയും വളരെ ദൂരെ നിന്ന് മാത്രം കാണുന്ന രൂപയ്ക്ക് സങ്കടം സഹിക്കാൻ വയ്യ.

അവരുടെ അടുത്തേക്ക് ചെന്ന് മകനെയും മരുമകളെയും ചേർത്തു പിടിക്കണമെന്ന്, അമ്മയാകാൻ പോകുന്ന കല്യാണിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കണമെന്നുണ്ട് രൂപക്ക്. എന്നാൽ അതൊന്നും സാധിക്കാത്ത അവസ്ഥയിൽ തളർന്നുപോവുകയാണ് രൂപ. അതേസമയം മറ്റു ചില രസകരമായ രംഗങ്ങളും മൗനരാഗത്തിൽ നിറഞ്ഞുനിൽക്കുകയാണ്. മരുമകന് കിട്ടിയതിന്റെ ബാക്കി ഇനി അമ്മായിയച്ഛന് കിട്ടിയേക്കും.

സി എസിന്റെ കയ്യിൽ നിന്നും നന്നായിത്തന്നെ കിട്ടിയിട്ടുണ്ട് രതീഷിന്. മരുമകനെ കവച്ചുവെച്ച് അമ്മായിഅച്ചൻ ഇനി സിഎസിനടുത്തേക്ക് പോകും. കിട്ടാനുള്ളത് വാങ്ങുക തന്നെ ചെയ്യും ഇയാൾ. എന്താണെങ്കിലും ഇനി ഏറെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായാണ് മൗനരാഗം പരമ്പര മുന്നോട്ടുപോകുന്നത്. പ്രേക്ഷകരും അതീവ ആവേശത്തിൽ തന്നെയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി റേറ്റിങ്ങിൽ മുൻപന്തിയിലാണ്, ഒന്നാംസ്ഥാനത്താണ് മൗനരാഗം. അതേ ട്രാക്കിൽ തുടരുകയാണ് ഇപ്പോൾ പരമ്പരയുടെ പുതിയ ഭാഗങ്ങളും.