ഇന്ത്യക്ക് നേരെ കൂട്ടത്തോടെ ചതി😱അപൂർവ്വ പ്രതിഷേധവുമായി ഇന്ത്യൻ താരങ്ങൾ 😱കാണാം വീഡിയോ

കേപ്ടൗൺ ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം നാടകീയമായ ക്ലൈമാക്സിലേക്ക്. ആരാകും നാലാം ദിനം ജയവും ടെസ്റ്റ്‌ പരമ്പരയും സ്വന്തമാക്കുക എന്നുള്ള ചോദ്യം സജീവമാകവേ മൂന്നാം ദിനത്തിലെ കളി പുത്തൻ ചില വിവാദ സംഭവങ്ങൾക്ക് കൂടിയാണ് തുടക്കം കുറിച്ചിരിക്കുന്നത്.സൗത്താഫ്രിക്കൻ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിടയിലാണ് നായകൻ ഡീൻ എൽഗർ വിക്കറ്റിനെ കുറിച്ചുള്ള വിവാദവും നാടകീയതയും അരങ്ങേറിയത്.

സൗത്താഫ്രിക്കൻ നായകനായ ഡീൻ എൽഗർ അശ്വിന്റെ മനോഹരമായ ബോളിൽ ഔട്ട്‌ എന്നാണ് ഓൺ ഫീൽഡ് അമ്പയർ വിധിച്ചത് എങ്കിലും പിന്നീട് വളരെ ഏറെ നാടകീയ സംഭവങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത് ക്യാപ്റ്റൻ ഡീന്‍ എല്‍ഗാറുടെ തന്നെ ഡിആര്‍എസുമായി ബന്ധപ്പെട്ടുള്ള സർപ്രൈസ് സംഭവങ്ങളാണ്. ഓൺ ഫീൽഡ് അമ്പയർ ഡയറക്റ്റ് ഔട്ട് വിധിച്ച ബോളിൽ എൽബിഡബ്ല്യൂ തേർഡ് അമ്പയറിലേക്ക് റിവ്യൂ ചെയ്യാൻ ഉടനെ തന്നെ നൽകുകയായിരുന്നു സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീൻ എൽഗർ.എന്നാല്‍ എല്ലാവരെയും തന്നെ ഏറെ ഞെട്ടിച്ചത് ടിവി റിപ്ലേകൾ പരിശോധിച്ച ശേഷം നടന്ന മൂന്നാം അമ്പയർ തീരുമാനങ്ങൾ തന്നെയാണ്.

കൂടാതെ സ്‌ക്രീനിൽ തെളിഞ്ഞ ദൃശ്യങ്ങൾ ഇന്ത്യൻ ടീമിനും നായകൻ വിരാട് കോഹ്ലിക്കും തന്നെ ഒരിക്കലും വിശ്വസിക്കാൻ കഴിഞ്ഞില്ല.ടിവി റിപ്ലെകളിൽ അശ്വിന്റെ ഈ ഒരു ബോള്‍ സ്റ്റംപില്‍ ഹിറ്റ് ചെയ്യുന്നില്ലാ എന്നാണ് കാണിച്ചത്. ഈ ഒരു തീരുമാനം ഉടൻ തന്നെ എല്ലാവരെയും ഞെട്ടിച്ചു. കൂടാതെ മൂന്നാം അമ്പയർ നോട്ട് ഔട്ട്‌ വിധിച്ചതും ഇന്ത്യൻ താരങ്ങൾക്ക് ഷോക്കായി മാറി. ഒരുവേള ഓൺ ഫീൽഡ് അമ്പയർക്ക് പോലും ഈ തീരുമാനം ദഹിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ഈ ദൃശ്യങ്ങൾ കണ്ടതോടെ Impossible എന്നാണ് പറഞ്ഞത്.

അതേസമയം ഷോക്കിങ് തീരുമാനതിൽ കണ്ണുതള്ളിയ ഇന്ത്യൻ താരങ്ങൾ എല്ലാം തന്നെ അവരുടെ അതൃപ്തി പ്രകടിപ്പിച്ചു. ഓവറിന് ശേഷം വൈകാതെ സ്റ്റംപ് മൈക്കിനടുത്ത് എത്തി ബ്രോഡ്ക്യാസ്റ്റിനെതിരെ അതിരൂക്ഷ ഭാഷയിലാണ് നായകൻ കോഹ്ലി അടക്കം തങ്ങൾ വിമർശനം അറിയിച്ചത്.ബോളറായ അശ്വിനാണ് ആദ്യം തന്നെ പ്രതികരിച്ചത്. ഈ ടെസ്റ്റ്‌ മത്സരം വിജയിക്കാൻ ഇനി നമ്മൾ വേറെ നല്ല വഴി കണ്ടെത്തണമെന്നായിരുന്നു അശ്വിന്റെ വൈകാരിക വാക്കുകൾ

ശേഷം എത്തിയ നായകൻ കോഹ്ലി ഈ ഒരു മോശം തീരുമാനം എടുത്ത ഡിആര്‍എസിനും ഒരു വെല്‍ഡണും നല്‍കി. ഒരു രാജ്യം മുഴുവൻ തങ്ങൾക്ക് എതിരാണെന്നാണ് ലോകേഷ് രാഹുൽ അഭിപ്രായപെട്ടത്. ഇന്ത്യൻ താരങ്ങൾ നിരാശ പിന്നീട് പല തവണ കാണാൻ സാധിച്ചു.