സഞ്ജുവിന്റെ ലക്കി ബൗളർ വിരമിച്ചു :ഞെട്ടലിൽ ക്രിക്കറ്റ്‌ ലോകം

സൗത്താഫ്രിക്കൻ ക്രിക്കറ്റിൽ വിരമിക്കൽ പ്രഖ്യാപനങ്ങൾ ഇപ്പോൾ സർവ്വ സാധാരണ കാഴ്ചയാണ്. ഒരു കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിലെ ശക്തരായ സൗത്താഫ്രിക്കൻ ടീമിന് ഇപ്പോൾ ഐസിസി ലോകക്കപ്പുകളിലും മറ്റും കനത്ത തിരിച്ചടികൾ നേരിടുമ്പോൾ വീണ്ടും ഒരു ഷോക്കായി മാറുകയാണ് സ്റ്റാർ താരത്തിന്റെ സർപ്രൈസ് വിരമിക്കൽ തീരുമാനം.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചാണ് ഇന്ന് സ്റ്റാർ ആൾറൗണ്ടർ ക്രിസ് മോറിസ് എല്ലാവർക്കും ഷോക്ക് സമ്മാനിച്ചത്.34കാരനായ താരം മൂന്ന് ഫോർമാറ്റിൽ നിന്നും താൻ വിടപറയുകയാണെന്നും പ്രഖ്യാപിച്ചു.സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടിയാണ് വൈകാരികമായി താരം വിരമിക്കൽ പ്രഖ്യാപിച്ചത്.12 വർഷം നീണ്ട ക്രിക്കറ്റ്‌ കരിയറിനാണ് ഇതോടെ അവസാനമായത്.

” എല്ലാവർക്കും നന്ദി. ചെറുതായാലും ഒപ്പം വലുതായാലും എന്റെ യാത്രയിൽ പങ്കുവഹിച്ച എല്ലാവർക്കും നന്ദി.ഇത് വളരെ രസകരമായ യാത്രയായിരുന്നു”ക്രിസ് മോറിസ് ഇൻസ്റ്റാഗ്രാമിൽ ഇപ്രകാരം കുറിച്ചു.2012ൽ കിവീസിന് എതിരായ ടി:20 മത്സരത്തിൽ കൂടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ക്രിസ് മോറിസ് 23 ടി :20 കളിൽ നിന്നായി 34 വിക്കറ്റും 42 ഏകദിന മത്സരത്തിൽ നിന്നായി 48 വിക്കറ്റ് വീഴ്ത്തി. നാല് ടെസ്റ്റ്‌ മത്സരങ്ങൾ കളിച്ച താരം 12 വിക്കറ്റിനും അവകാശിയായി.

വിരമിക്കലിന് പിന്നാലെ കോച്ചിങ് രംഗത്തേക്ക് എത്താനാണ് മോറിസ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ വിശദമാക്കുന്നത്.ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്‌സ് എന്നിവർക്കായി കളിച്ച താരം ഇക്കഴിഞ്ഞ ഐപിൽ സീസണിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ ടീമിലേക്ക് ഐപിൽ ചരിത്രത്തിലെ റെക്കോർഡ് തുകക്കാണ് എത്തിയത്.