ഈ വോളിബാൾ താരമാണ് ‘നല്ലളം മൂസ’.

0

കോഴിക്കോട് ജില്ലയിലെ നല്ലളം ആണ് സ്വദേശം. മലബാറിലെ അറിയപ്പെടുന്ന വോളിബോൾ പ്ലേയർ. കഴിഞ്ഞ പത്തു വർഷത്തോളമായി പ്രവാസജീവിതം നയിക്കുന്ന ഇദ്ദേഹം ജീവിതം മുഴുവൻ വോളിബോളിന് വേണ്ടി ഉഴിഞ്ഞുവെച്ച ആളാണ്.മൂസ തന്റെ കരിയർ തുടങ്ങുന്നത് ഇന്ത്യയുടെ അവിഭാജ്യഘടകമായ ബിഎസ്എഫ് ന്റെ വോളിബോൾ താരമായാണ്.

പഞ്ചാബിലും ഡൽഹിയിലും ഒക്കെ കുറച്ചുകാലം ചെലവഴിച്ചശേഷം,എൺപതുകളുടെ അവസാനം മുതൽ തൊണ്ണൂറുകളിലും കോഴിക്കോട്, മലപ്പുറം കണ്ണൂർ, കാസറഗോഡ് വയനാട് ജില്ലകളിലെ ചെറുതും വലുതുമായ വോളിബോൾ ടൂർണമെന്റ് കളിലെ സജീവസാന്നിധ്യമായി.നാട്ടിലെ ലോക്കൽ ക്ലബ്ബായിരുന്ന ഫാസ് കുറ്റ്യാടി ക്ക് വേണ്ടി ആയിരിക്കും ഏറ്റവും കൂടുതൽ കളിച്ചിട്ടുള്ളത്. പല നിർണായക കളികളിലും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട നാട്ടുകാരുടെ പ്രിയപ്പെട്ട മൂസക്കാ നിലവിൽ സൗദിയിലെ Arabco കമ്പനിക്ക് വേണ്ടിയാണ് കളിക്കുന്നത്. ഈ ചിത്രത്തിൽ കാണുന്ന ട്രോഫികൾ എല്ലാം പല ടൂർണ്ണമെന്റ്കളിൽ നിന്ന് ടീമിനും വ്യക്തിഗതമായും ലഭിച്ചിട്ടുള്ളതാണ്.


ഇന്ത്യയിലെ മികച്ച കളിക്കാരായ ടോം ജോസഫ്, ശ്രീജിത്, ശ്രീയേഷ് തുടങ്ങിയിട്ടുള്ള അനവധി പ്രശസ്ത വോളിബോൾ കളിക്കാരുടെ കൂടെ കളിക്കാൻ അവസരം ലഭിച്ചിട്ടുള്ള മൂസാക്ക ഇനിയും ഏറെ കാലം വോളിബോൾ രംഗത്ത് നിറഞ്ഞു നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

തന്റെ സ്വതസിദ്ധമായ ശൈലിയിൽ സർവീസും സ്മാഷും കൊണ്ടും തകപ്പൻ പ്രതിരോധം തീർത്തും കളം നിറഞ്ഞു കാണികൾക്ക് ആവേശം പകർന്നു മൂസക്ക ഇന്നും ജഴ്സിയണിയുന്നു.
ഇന്ത്യൻ വോളി പ്ലെയർ ടോം ജോസിന്റെ പോസ്റ്റിൽ മൂസക്കയും താരമാണ്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി player നവാസ് കുറ്റ്യാടി കാപ്റ്റൻ ആയിരുന്ന ഫാസ് കുറ്റ്യാടി ടീമിനോപ്പം ഉള്ള യാത്രയായിരുന്നു മൂസക്കയെ മലയോര മേഖലക്ക് പ്രിയങ്കരനാക്കിയത്.ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും നിരവധി ഇന്റർനാഷണൽതാരങ്ങളെ അടുത്തറിയാവുന്ന മൂസക്ക കിട്ടിയ അവസരങ്ങൾ കൊണ്ട് തൃപ്തിപ്പെട്ടു നാടിനു ഖ്യാദി നേടിക്കൊടുത്ത നിശബ്ദനായ നായകൻ തന്നെയാണ്.
ഉമ്മ ഹലീമയും, സഹോദരൻ മുഹമ്മദും (കേരള പോലീസ് ), സഹോദരിമാരും ഭാര്യ ആബിതയും മക്കളായ നിത, നിയ എന്നിവരും പ്രോത്സാഹനം നൽകി കൂടെയുണ്ട്.
നൗഷാദ് ഷനാസ്,