മൂന്നാം ഏകദിനം ഇന്ന്!! സഞ്ജുവിന്റെ മുൻപിൽ വഴി തെളിയുമോ| Match Preview

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് മൂന്നാം ഏകദിന മത്സരം ഇന്ന് ആരംഭം കുറിക്കുമ്പോൾ എല്ലാ രണ്ടും ടീമുകളും ആഗ്രഹിക്കുന്നത് ജയം മാത്രം. ഒന്നാം ഏകദിനത്തിൽ മൂന്ന് റൺസ്‌ ജയവുമായി തിളങ്ങിയ ഇന്ത്യൻ ടീം രണ്ടാം ഏകദിന മാച്ചിൽ സ്വന്തമാക്കിയത് രണ്ട് വിക്കെറ്റ് ജയം. ഇന്നത്തെ കളിയും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ശിഖർ ധവാനും സംഘവും ആഗ്രഹിക്കുന്നത്.

അതേസമയം പരമ്പരയിൽ ഒരു അഭിമാന ജയമാണ് വെസ്റ്റ് ഇൻഡീസ് ടീം ലക്ഷ്യം. ഒരിക്കൽ കൂടി റൺ ഒഴുകുന്ന ഗ്രൗണ്ടിൽ കളിക്കാൻ എത്തുമ്പോൾ ഇന്ത്യൻ പ്ലായിങ് ഇലവനിൽ മാറ്റം സംഭവിക്കുമോയെന്നത് പ്രധാന ചോദ്യമാണ്. രണ്ടാം ഏകദിനത്തിൽ തിളങ്ങിയ സഞ്ജു സാംസൺ അടക്കം ഒരിക്കൽ കൂടി അവസരം ലഭിക്കാനാണ് സാധ്യതകൾ.ഇഷാൻ കിഷൻ അടക്കമുള്ള ബെഞ്ചിലെ താരങ്ങൾക്ക്‌ ഒരു അവസരം നൽകിയാലും അത്ഭുതപെടാനില്ല. കൂടാതെ പരിക്ക് മാറി എത്തുന്ന ജഡേജ കഴിഞ്ഞ കളിയിലെ മാൻ ഓഫ് ദി മാച്ച് അക്ഷർ പട്ടേൽ പകരം ടീമിലേക്ക് എത്തുമോയെന്നത് മറ്റൊരു ആകാംക്ഷ.

കൂടാതെ വെസ്റ്റ് ഇൻഡീസ് ടീമിലും മാറ്റങ്ങൾക്ക്‌ സാധ്യതകളുണ്ട്. രണ്ട് കളികൾ തോറ്റ വിൻഡീസ് ടീമിന് അഭിമാന ജയമാണ് ലക്ഷ്യം. കൂടാതെ വെസ്റ്റ് ഇൻഡീസ് മണ്ണിൽ ഒരു ഏകദിന പരമ്പര വൈറ്റ് വാഷ് അവർ ആഗ്രഹിക്കുന്നില്ല.

ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം സംപ്രേഷണം ആരംഭിക്കുക. ഡി. ഡി നാഷണൽ ചാനലിൽ മത്സരം സംപ്രേഷണം ഉണ്ടാകും. കൂടാതെ FANCODEൽ മത്സരം ലൈവ് കവറേജ് ഉണ്ടാകും.