വാഴ്ത്തപ്പെടാതെ പോകുന്ന ക്രിക്കറ്റ്‌ താരം 😱ഈ ക്ലാസ്സിക് ബാറ്റ്‌സ്മാനെ മറന്നവർ ധാരാളംr

എഴുത്ത് :നന്ദകുമാർ പിള്ള( ക്രിക്കറ്റ്‌ കാർണിവൽ ഗ്രൂപ്പ് );ക്രിക്കറ്റ് ഗ്രൂപുകളിൽ അധികം കേൾക്കാത്ത പേരുകളിൽ ഒന്നാണ് ഇദ്ദേഹത്തിന്റേത്.. ഒരുപാട് പ്രതീക്ഷകൾ നൽകിയ ഒരു താരമായിരുന്നു മോംഗിയ..ഒരു ബാറ്റിംഗ് ആൾറൗണ്ടർ.2001 മുതല്‍ 2007 വരെ നീണ്ട കരിയറില്‍ ആകെ കളിച്ചത് 57 ഏകദിനങ്ങൾ.. ഒരു ടെസ്റ്റ് മാച്ച് പോലും കളിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല..ഏകദിനത്തിൽ സിംബാബ്‌വെക്കെതിരെ ഗുവാഹത്തിയിൽ നേടിയ 159* ആണ് ഉയര്ന്ന സ്കോർ.

ഒരു ലെഫ്റ്റ് ആം സ്പിന്നർ ആയ മോംഗിയ 14 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 31/ 3 ആണ് മികച്ച ബൗളിംഗ്. ശ്രീശാന്തിന് മുൻപ് ഒരു കേരള രഞ്ജി താരത്തിന് കിട്ടേണ്ടിയിരുന്ന മാൻ ഓഫ് ദി മാച്ച് അവാർഡ് കൊണ്ടുപോയതിന്റെ പേരിലും ഇദ്ദേഹം അറിയപ്പെടുന്നു എന്ന് പറഞ്ഞാൽ അതൊരു തെറ്റല്ല.Ind_vs_WI_3rd_ODI_Kensington_Oval;2002 ലെ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് ടൂർ.. 5 ഏകദിന പരമ്പരയിലെ ജമൈക്കയിൽ നടക്കേണ്ടിയിരുന്ന ആദ്യ 2 മത്സരങ്ങളും മഴയിൽ മുങ്ങിപ്പോയി..മൂന്നാം മത്സരം ഇന്ത്യ അന്നുവരെ ഒരു കളി പോലും ജയിച്ചിട്ടില്ലാത്ത ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ.ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി വെസ്റ്റ് ഇൻഡീസിനെ ബാറ്റിങ്ങിന് അയച്ചു..ആദ്യ ഓവർ എറിഞ്ഞത് നമ്മുടെ പ്രിയപ്പെട്ട ടിനു യോഹന്നാൻ. വെസ്റ്റ്ഇന്ത്യൻ ഓപ്പണർമാരായ ക്രിസ് ഗെയ്‌ലിനെയും വെവൽ ഹൈൻഡ്‌സിനെയും ആദ്യ സ്പെല്ലിൽ മടക്കിയ ടിനു

രണ്ടാം വരവിൽ റിഡ്‌ലി ജേക്കബ്‌സിനെയും പുറത്താക്കി ആ മാച്ചിൽ 33/3 എന്ന മികച്ച പ്രകടനമാണ് നടത്തിയത്..ഇന്ത്യ ജയിച്ചാൽ ടിനുവിന് മാന് ഓഫ് ദി മാച്ച് എന്ന് എല്ലാവരും ഉറപ്പിച്ചു.. എന്നാൽ,74 റൺസുമായി പുറത്താകാതെ നിന്ന് 7 വിക്കറ്റിന് ഇന്ത്യയെ ജയിപ്പിച്ച മോംഗിയക്കാണ് അത് ലഭിച്ചത് .ചെറിയ ഒരു കാലയളവിലക്കേങ്കിലും ഒരു മികച്ച താരമായി വാഴ്ത്തപ്പെട്ടിരുന്നു മോംഗിയ.. എന്നാൽ അത് നിലനിർത്തി തന്റെ സ്ഥാനം ഉറപ്പിക്കാൻ അദ്ദേഹത്തിനായില്ല..2007 ൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തോടെ ടീമിന് പുറത്തായ മോംഗിയയെ തേടി പിന്നീട് ഒരിക്കലും ടീമിലേക്കുള്ള വിളി വന്നില്ല..ആഭ്യന്തര ക്രിക്കറ്റിൽ റൺസുകൾ വാരിക്കൂട്ടിയെങ്കിലും 30 ആം വയസ്സിൽ അദ്ദേഹത്തിന്റെ ഇന്റർനാഷണൽ കരിയർ അവസാനിച്ചു.