ചെടികൾക്ക് പെട്ടെന്ന് വളർച്ച ഉണ്ടാവാൻ ഒരു എളുപ്പവഴി നോക്കാം |Money plant Growing tips

Money plant Growing tips Malayalam : തൂക്കിയിടുന്ന ചട്ടികൾ ഉപയോഗിക്കുമ്പോൾ ഒരുപാട് ശിഖരങ്ങൾ ഉണ്ടായി വരേണ്ടതാണ്. പെട്ടെന്ന് വളർത്തിയെടുക്കാൻ വേണ്ടി ചില മുറിച്ചെടുക്കുന്ന വിദ്യകളാണ് നോക്കാൻ പോകുന്നത്. ഒരുപാട് വളർന്നു വന്നിട്ടുള്ള ശിഖരങ്ങൾ ആണെങ്കിൽ മുറിച്ചെഅടുക്കുമ്പോൾ മൂന്ന് ഇലയെങ്കിലും മുറിക്കണമെന്ന് ശ്രെദ്ധിക്കേണ്ട കാര്യമാണ്. നല്ല വളർച്ച ലഭിക്കാൻ ഇതുവഴി സഹായിക്കുന്നതാണ്. ഒരു ഇലയിൽ നിന്നും മറ്റൊരു ഇലയിലേക്ക് പോകുന്നതിന്റെ മധ്യഭാഗത്ത് മുറിക്കുമ്പോൾ കുറിച്ച് കൂടി നല്ലതാണ്.

കൂടുതൽ ശിഖരങ്ങൾ ഉണ്ടാവാൻ വേണ്ടി അധികം കട്ടിങ്സ് ചെയ്യുക എന്നതാണ് ആദ്യം വേണ്ടത്. ശേഷം ഒരു ഈർക്കൽ മടക്കി വി ആകൃതിയിലാക്കി ഇലയുടെ വേര് ഭാഗം മണ്ണിൽ വരുന്നത് പോലെ വെച്ച് കൊടുത്ത് ഈർക്കിൾ ചെടിയെയും മണ്ണിന്നെയും കൂടുതൽ അടിപ്പിക്കാൻ വേണ്ടി നല്ലത് പോലെ അമർത്തി കൊടുക്കുക. അതിനുശേഷം കുറച്ചു ചാണകപ്പൊടിയൊക്കെ ഇട്ട് കൊടുക്കുന്നത് വളരെ നല്ലതാണ്.

അതുപോലെ തന്നെ വലിയ ചട്ടികൾ തിരഞ്ഞെടുക്കാൻ ശ്രെമിക്കുക. വെള്ളം ഒഴികി പോകാനുള്ള സംവിധാനമുണ്ടൊന്ന് പരിശോധിച്ചിട്ട് ചട്ടികൾ ഉപയോഗിക്കുക. ഒരു ചട്ടിയിൽ ഇതുപോലെ പത്ത് ചെടികൾ വെച്ചുപിടിപ്പിക്കുകയാന്നെങ്കിൽ അതേ ചട്ടിയിൽ നിന്ന് തന്നെ പുതിയ ഇരുപത് ശിഖരങ്ങൾ ഉണ്ടായി വരുന്നതാണ്. മെഡിക്കൽ ഷോപ്പിൽ നിന്നും കുറഞ്ഞ രൂപയിൽ അസ്പിരിൻ ഗുളികൾ വാങ്ങിക്കാൻ ലഭിക്കും. വെള്ളത്തിലൊക്കെ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ചെടികളുടെ വേരുകൾ പെട്ടെന്ന് വളരാൻ ഈ ഗുളിക വെള്ളത്തിലിട്ട്

കൊടുക്കാവുന്നതാണ്. അതുപോലെ വെള്ളത്തിൽ ചെടി വളർത്തുന്നവർ ആ കുപ്പിയിൽ വിറക് കത്തിച്ച കരി പകുതിയോളം ഇട്ടു കൊടുത്താൽ ചെടിയുടെ വളർച്ചയെ സഹായിക്കുന്നതാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെടിയുടെ വളച്ചയിലെ മാറ്റങ്ങൾ കാണാൻ സാധിക്കുന്നതാണ്. ഇതുപോലെയുള്ള ടിപ്സ് നിങ്ങളുടെ വീട്ടിലെ ചെടികൾക്ക് ഉപയോഗിച്ച് കഴിഞ്ഞാൽ തീർച്ചയായും ഫലം ലഭിക്കുന്നതായി കാണാൻ കഴിയും.

Rate this post