ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണോ.?? വരുന്നത് ചില്ലറ മുതലൊന്നും അല്ല അണ്ണാ… ഇതൊരു അറുപത്തിമൂന്നുകാരന്റെ ആറാട്ട്; വലിബൻ ചലഞ്ചുമായി മോഹൻലാൽ.!! | Mohanlal With Announced Valiban Challenge

Mohanlal With Announced Valiban Challenge: ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘മലൈക്കോട്ടൈ വാലിബ’നായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. ജനുവരി 25 നു ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ റിലീസിനോടാനുബന്ധിച്ചു മോഹൻലാൽ പങ്കുവെച്ച ഒരു ചലഞ്ച് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ആണ് ചലഞ്ചിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ‘വാലിബൻ ചലഞ്ച് നിങ്ങൾ സ്വീകരിക്കുമോ’ എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്‌. വാലിബൻ ടീസറിലെ ഡയലോഗുകൾക്കൊപ്പം ഡൗൾ കേബിൾ മെഷിനിൽ ഉയർന്ന weight ലിഫ്റ്റ് ചെയുന്ന മോഹൻലാലിനെ ആണ് കാണിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വമ്പൻ റിലീസ്ന്റെ പ്രമോഷന് വേണ്ടി വ്യത്യസ്തങ്ങൾ ആയ പ്രൊമോഷൻ രീതികൾ ആണ് അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്.

കുട്ടികൾക്കായി വാലിബൻ കോമിക് ബുക്ക്‌ അന്പത്തിനായിരം കുട്ടികൾക്കു മുന്നിൽ എത്തിച്ചേരുമെന്ന് വാർത്ത പുറത്തുവിട്ടിരുന്നു. ഒപ്പം ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങളും അപ്ഡേറ്റുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരിക്കുകയാണ്. മസിൽമാന്മാർക്ക് വേണ്ടിയുള്ള ചലഞ്ചു ആണ് ചിത്രത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത് എന്നാണ് ആരാധകർ പറയുന്നത്. 175 ഓളം ഓവർസീസ് റിലീസ്ടെയാണ് മോഹൻലാൽ ചിത്രം റിലീസ്സിനൊരുങ്ങുന്നത്. ലിജോ ജോസ് പല്ലിശ്ശേരിയോടൊപ്പം മോഹൻലാൽ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ആമേൻ സിനിമയുടെ രചയിതാവായ പി എസ് റഫീഖ് ആണ്.

സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി, സുചിത്ര തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, ജോൺ ആൻഡ് മേരി ക്രീയേറ്റീവ്സ്, സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമതാക്കൾ. രാജസ്ഥാൻ, പോണ്ടിച്ചേരി, ചെന്നൈ എന്നിവടങ്ങൾ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ