മോഹൻലാലിന്റെ പിറന്നാളിന് കിയ ഇലക്ട്രിക് കാർ സമ്മാനിച്ച് സുഹൃത്ത് അലക്സ് കെ ബാബു, ഇതിലും വലിയ പിറന്നാൾ ഗിഫ്റ്റ് സ്വപ്നങ്ങളിൻ മാത്രം.!! | Mohanlal 63th Birthday Gift KIA Electric Car By Friend Alex k Babu

Mohanlal 63th Birthday Gift KIA Electric Car By Friend Alex k Babu Malayalam : ഇന്ന് മോഹൻലാലിന്റെ 63 ജന്മദിനം ആയിരുന്നു. ഈ പിറന്നാൾ ദിനത്തിൽ മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് താരത്തിന് ഇലക്ട്രിക് കാർ സമ്മാനിച്ച് സുഹൃത്തും കൂടാതെ ഹെഡ്ജ് ക്യൂരിറ്റീസ് മാനേജിംഗ് ഡയറക്ടർ ചെയർമാനുമായ അലക്സ് കെ ബാബു. ചെന്നൈയിലെ വീട്ടിലെത്തി സുചിത്ര മോഹൻലാലിന്റെ സാന്നിധ്യത്തിലാണ് ഇദ്ദേഹം സമ്മാനം നൽകിയത്.

കഴിഞ്ഞവർഷം ജൂണിൽ വിപണിയിൽ എത്തിയ കിയയുടെ ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത വാഹനമാണ് മോഹൻലാലിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. രണ്ടു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിൻറെ റിയർ വീൽ ഡ്രൈവ് മോഡലിന് 60.95 ലക്ഷം രൂപയും ഓൾ വീൽ ഡ്രൈവ് മോഡലിന് 65.95 ലക്ഷം രൂപയുമാണ് വിപണി വില. ഇന്ന് ഉച്ചയോടെയാണ് കിയാ ഷോറും അധികൃതർ താരത്തിന്റെ വീട്ടിലെത്തി ഈ സമ്മാനം നൽകിയത്.

Mohanlal 63th Birthday Gift KIA Electric Car By Friend Alex k Babu
Mohanlal 63th Birthday Gift KIA Electric Car By Friend Alex k Babu

ചെന്നൈയിലെ വീട്ടിൽ എത്തിയാണ് കിയയുടെ അധികൃതർ താര രാജാവിന് സമ്മാനം നൽകിയത്. കിയയുടെ ഈ വാഹനം മോഹൻലാൽ ഏറ്റുവാങ്ങിയപ്പോൾ സുചിത്ര മോഹൻലാലിനൊപ്പം മേജർ രവി, ഷിബു ബേബി ജോൺ എന്നിവരും ഉണ്ടായിരുന്നു. 3.5 സെക്കൻഡ് 100 കിലോമീറ്റർ സ്പീഡ് വരെ കൈവരിക്കാൻ ഈ വാഹനത്തിന് കഴിവുണ്ട്. ഇലക്ട്രിക് വാഹനമായ കിയ 19 മിനിറ്റിൽ 80 ശതമാനം ചാർജ് നേടും എന്നതും ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നാണ്.

നിരവധി പേരാണ് ഇതിനോടകം താരരാജാവിന് ആശംസകളുമായി രംഗത്തെത്തിയത്. ഇന്ന് സോഷ്യൽ മീഡിയ ഒന്നാകെ ആഘോഷമാക്കിയിരിക്കുകയാണ് മോഹൻലാലിൻറെ ജന്മദിനം. പ്രിയപ്പെട്ടവർക്കൊപ്പം ഇത്തരത്തിൽ ഒരു ജന്മദിനം ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഇന്ന് തന്നെ ശാന്തിവനം ഫൗണ്ടേഷൻസിന്റെ രണ്ടാമത്തെ വീട് പ്രളയ ദുരിതത്തിൽ ജീവൻ നഷ്ടമായ ലിനുവിന്റെ കുടുംബത്തിന് താക്കോൽ നൽകി മോഹൻലാൽ നിർവഹിച്ചു.Mohanlal 63th Birthday Gift KIA Electric Car By Friend Alex k Babu

 

 

View this post on Instagram

 

A post shared by Major Ravi (@major_ravi)

Rate this post