അവർ എന്നെ കുരങ്ങൻ എന്ന് വിളിച്ചു 😳😳😳ആ സംഭവം വെളിപ്പെടുത്തി സിറാജ് | Mohammed Siraj says he called black monkey in Australia
Mohammed Siraj says he called black monkey in Australia;2020-21 സീസണിലെ ഓസ്‌ട്രേലിയ പര്യടനം മുതൽ മുഹമ്മദ് സിറാജ് ഇന്ത്യയുടെ പേസ് ഡിപ്പാർട്മെന്റിന്റെ അവിഭാജ്യ ഘടകമാണ്. എന്നാൽ, ആ പരമ്പര സിറാജിനെ സംബന്ധിച്ചിടത്തോളം വളരെ അധികം പ്രയാസം നിറഞ്ഞതായിരുന്നു. സിറാജ് തന്റെ ആദ്യ ടെസ്റ്റ് പര്യടനത്തിനായി ഓസ്‌ട്രേലിയയിലായിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് ഗൗസ് അന്തരിച്ചത്. അടുത്തിടെ, ആർസിബി പോഡ്‌കാസ്റ്റിൽ സംസാരിക്കുമ്പോൾ, താൻ ക്രിക്കറ്റിൽ നേരിട്ട വ്യക്തിപരമായ പ്രയാസങ്ങളെ സംബന്ധിച്ച് സിറാജ് തുറന്നു പറയുകയുണ്ടായി.
ബയോ ബബിളിനുള്ളിൽ താമസിക്കുമ്പോൾ താൻ പലപ്പോഴും മുറിയിൽ ഇരുന്ന് കരഞ്ഞിരുന്നു എന്ന് പറഞ്ഞ സിറാജ്, തന്റെ ആദ്യ ഓസ്ട്രേലിയൻ പര്യടനത്തിൽ വംശീയ അധിക്ഷേപത്തിന് ഇരയായതിനെ കുറിച്ചും വെളിപ്പെടുത്തുകയുണ്ടായി. താൻ എങ്ങനെയാണ് ആ അവസ്ഥ തരണം ചെയ്തതെന്നും സിറാജ് പറയുകയുണ്ടായി. “ഓസ്‌ട്രേലിയയിൽ, ആർക്കും മറ്റ് കളിക്കാരുടെ മുറികൾ സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല, അതുകൊണ്ട് ഞങ്ങൾ വീഡിയോ കോളുകളിൽ സംസാരിക്കുമായിരുന്നു,” സിറാജ് പറയുന്നു.

“പക്ഷേ, ശ്രീധർ സാർ (ഇന്ത്യയുടെ മുൻ ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ) പലപ്പോഴും വിളിക്കാറുണ്ടായിരുന്നു, സുഖമാണോ, എന്ത് കഴിച്ചു എന്നൊക്കെ ചോദിച്ച്. അത് നല്ല ഒരു ഫീലായിരുന്നു, എന്റെ പ്രതിശ്രുത വധുവും എന്നോട് (ഫോണിലൂടെ) സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ ഒരിക്കലും ഫോണിൽ കരഞ്ഞിട്ടില്ല, പക്ഷേ മുറിയിൽ കരയുന്ന സന്ദർഭങ്ങളുണ്ടായിരുന്നു,” സിറാജ് പറഞ്ഞു. അന്നത്തെ ഹെഡ് കോച്ച് രവി ശാസ്ത്രിയും തന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു എന്ന് സിറാജ് പറഞ്ഞു. സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ കാണികളിൽ ഒരു വിഭാഗം സിറാജിനെ വംശീയ അധിക്ഷേപത്തിന് വിധേയനാക്കി.
“ഓസ്‌ട്രേലിയൻ ആരാധകർ കരിങ്കുരങ്ങെന്നും അതുപോലുള്ള കാര്യങ്ങളും എന്നെ വിളിച്ചപ്പോൾ, ആളുകൾ മദ്യപിച്ചിട്ടുണ്ടെന്ന് കരുതി ആദ്യ ദിവസം ഞാൻ അവരെ അവഗണിച്ചു. എന്നാൽ രണ്ടാം ദിവസം അത് സംഭവിച്ചപ്പോൾ അമ്പയർമാരുടെ അടുത്ത് പോയി വംശീയ വിദ്വേഷത്തെക്കുറിച്ച് പരാതിപ്പെടാൻ ഞാൻ തീരുമാനിച്ചു. അമ്പയർമാരുടെ അടുത്തേക്ക് അജ്ജു ഭായിയെ (അജിങ്ക്യ രഹാനെ) അയച്ചു. അമ്പയർമാർ അദ്ദേഹത്തോട് പറഞ്ഞു, പ്രശ്നം പരിഹരിക്കുന്നത് വരെ നിങ്ങൾക്ക് ഗ്രൗണ്ട് വിടാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ അജ്ജു ഭായ് പറഞ്ഞു: ‘ഞങ്ങൾ ക്രിക്കറ്റിനെ ബഹുമാനിക്കുന്നു, ഞങ്ങൾ എന്തിന് ഗ്രൗണ്ട് വിടണം? അധിക്ഷേപിക്കുന്ന ആളുകളെ നീക്കം ചെയ്യുക. ആളുകൾ ഇതെല്ലാം പറഞ്ഞുകൊണ്ടേയിരിക്കും എന്നതിനാൽ ഞങ്ങൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചു,” സിറാജ് പറഞ്ഞു.Mohammed Siraj says he called black monkey in Australia