1235 സ്ക്വയർ ഫീറ്റിൽ മൂന്ന് കിടപ്പ് മുറി അടങ്ങിയ 19 ലക്ഷം രൂപയുടെ വീട്
നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലുള്ള മൻസൂർ എന്ന വ്യക്തിയുടെ വീടാണ്. ഏകദേശം 1235 ചതുരശ്ര അടിയാണ് വീടിനുള്ളത്. 6 സെന്റ് പ്ലോട്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിനു ആകെ ചിലവ് വന്നിരിക്കുന്നത് 19 ലക്ഷം രൂപയാണ്. വീഡിയോയിൽ കാണുന്നത് പോലെയുള്ള ഇരുനില വീട് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. പരന്ന മേൽക്കുരയാണ് വീടിനു നൽകിരിക്കുന്നത്.
നിറങ്ങളുടെ സംയോജനം വീടിനെ കൂടുതൽ ആകർഷിതമാക്കുന്നു. സിറ്റ്ഔട്ടിലേക്ക് കയറുമ്പോളാണ് വീടിന്റെ പ്രധാന ഭംഗി നമ്മൾ മനസ്സിലാക്കുന്നത്. നീലത്തിലുള്ള ഗ്ലാസ്സ് ജനാലുകൾ എലിവേഷന്റെ മുഴുവൻ രൂപത്തിനുള്ള ക്ലാസ്സിക്ക് ടച്ച് നൽകുന്നുണ്ട്. മൂന്ന് മുറികളും അറ്റാച്ഡ് ബാത്റൂമാണ് വീടിനുള്ളത്. ഒരു കാർ പാർക്കിംഗിനു ആവശ്യമായ സ്ഥലം കാർ പാർക്കിംഗിൽ നൽകിട്ടുണ്ട്. സിറ്റ്ഔട്ടിൽ നിന്നും ലിവിങ് ഹാളിലേക്കും ഡൈനിങ് ഹാലിലേക്കും പോകാനുള്ള ഇടം നൽകിട്ടുണ്ട്.
ഓരോ നിലയിലും സ്വീകരണമുറികൾ, സുഖപ്രദമായ ഡൈനിങ് ഏരിയ, സൗകര്യപ്രെദമായ മോഡുലാർ അടുക്കള, തുറന്ന ടെറസ് എന്നിവ വീടിന്റെ ഉൾഭാഗത്തെ കൂടുതൽ മനോഹരമാക്കുന്നു. അടുക്കളയിൽ പല തരത്തിലുള്ള നിറങ്ങൾ നൽകിരിക്കുന്നതിനാൽ അടുക്കളയുടെ ഭംഗി എടുത്തു കാണിക്കുന്നു. കൂടാതെ വലുതും ചെറുതുമായ സ്റ്റോറേജ് സൗകര്യങ്ങൾ വളരെ മികച്ച രീതിയിൽ ക്രെമികരിച്ചിട്ടുണ്ട്.
കിടപ്പ് മുറികളിൽ വ്യത്യസ്ത വർണ്ണ തീമുകളിൽ ഹൈറലൈറ്റ് ചെയ്തിരിക്കുന്നു. അതിനോടപ്പം തന്നെ സ്റ്റോറേജ് സൗകര്യങ്ങൾക്കും പ്രാധാന്യം നൽകിട്ടുണ്ട്. വില കുറഞ്ഞതും എന്നാൽ മനോഹരമായ ഫർണിച്ചറുകളാണ് വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ആരെയും ആകർഷിക്കുന്ന രീതിയിലാണ് വീടിന്റെ മുഴുവൻ പണി പൂർത്തീകരിച്ചിരിക്കുന്നത്. കൂടാതെ വളരെ കുറഞ്ഞ ചിലവിൽ നിർമ്മിച്ചിട്ടുള്ളതിനാൽ സാധാരണകാർക്കും ഇത്തരം വീടുകൾ മാതൃകയാക്കാൻ കഴിയുന്നതാണ്.
Location : Malappuram, Perinthalmanna
Total Area : 1235 SFT
Plot : 6 Cent
Total Cost : 19 Lakhs
Completion Of The Year : October 2021
1) Ground Floor ( 873 SFT)
a) Sitout
b) Living cun Dining hall
c) 2 Bedroom + Bathroom
d) Kitchen
2) First Floor (319 SFT)
a) Upper Living Area
b) 1 Bedroom + Bathroom
c) Open Terace