അയ്യോ എനിക്കും വിക്കെറ്റൊ 😳😳ഷോക്കായി ബൗളർ!!ഞെട്ടലിൽ ക്യാപ്റ്റൻ സഞ്ജു

ഐപിഎൽ 2022-ന്റെ ആദ്യ ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത്‌ ടൈറ്റൻസിന് തകർപ്പൻ ജയം. അവസാന ഓവർ വരെ നീണ്ട് നിന്ന ത്രില്ലർ മത്സരത്തിൽ, 7 വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ജയം. ഇതോടെ ഐപിഎൽ 15-ാം പതിപ്പിന്റെ ആദ്യ ഫൈനലിസ്റ്റുകളായി ഐപിഎല്ലിലെ പുതുമുഖങ്ങളായ ഗുജറാത്ത്‌ ടൈറ്റൻസ് മാറി. അതേസമയം രാജസ്ഥാൻ റോയൽസ് ഇന്ന് (മെയ്‌ 25) നടക്കുന്ന എലിമിനേറ്റർ മത്സരത്തിലെ ജേതാക്കൾക്കൊപ്പം രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഏറ്റുമുട്ടും.

മത്സരത്തിൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ്, ഓപ്പണർ ജോസ് ബറ്റ്ലർ (89), സഞ്ജു സാംസൺ (47) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് കണ്ടെത്തി. വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്‌ ടൈറ്റൻസിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ വ്രിദ്ധിമാൻ സാഹയെ (0) നഷ്ടമായി.എന്നാൽ, രണ്ടാം വിക്കറ്റിൽ യുവതാരം ശുഭ്മാൻ ഗില്ലും (35), മാത്യു വേഡും (35) നടത്തിയ ചെറുത്ത് നിൽപ്പ് ടൈറ്റൻസിന് ആശ്വാസമായി.

എന്നിരുന്നാലും, ഇന്നിംഗ്സിന്റെ 8-ാം ഓവറിൽ ഒരു നിർഭാഗ്യകരമായ റൺഔട്ടിൽ കുടുങ്ങി ഗിൽ പുറത്തായി. തുടർന്ന്, 10-ാം ഓവറിൽ ഒബദ് മക്കോയിയുടെ ബോളിൽ ജോസ് ബറ്റ്ലർക്ക് ക്യാച്ച് നൽകി മാത്യു വേഡും മടങ്ങി. വേഡിന്റെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ കാണിച്ച റിപ്ലൈ ദൃശ്യങ്ങളിൽ മക്കോയിയുടെ എക്സ്പ്രഷൻ ശ്രദ്ധേയമായി.മക്കോയിയുടെ ബോൾ പുൾ ഷോട്ടിലൂടെ ബൗണ്ടറിക്ക് മുകളിലൂടെ അടിക്കാനാണ്‌ വേഡ് ശ്രമിച്ചത്.

വേഡിന്റെ ഷോട്ട് കണ്ട ഉടനെ, ബോൾ എവിടേക്കാണ് പോകുന്നത് എന്ന് പോലും നോക്കാതെ, അത് സിക്സ് ആയിരിക്കും എന്ന് ഉറപ്പിച്ച മക്കോയി നിരാശയോടെ തലയ്ക്ക് കൈവെച്ച് നിൽക്കുകയായിരുന്നു. എന്നാൽ, ഡീപ് മിഡ്‌ വിക്കറ്റിൽ ബറ്റ്ലർ ഒരു തകർപ്പൻ ശ്രമത്തിലൂടെ പന്ത് കൈപ്പിടിയിൽ ഒതുക്കിയതിന് പിന്നാലെ സഹതാരങ്ങൾ ആഘോഷ പ്രകടനങ്ങൾ അഴിച്ചുവിട്ടപ്പോഴാണ് മക്കോയ് അത് ഔട്ട്‌ ആണെന്ന് മനസ്സിലാക്കിയത്. ശേഷം, ആവിശ്വസനീയമായ ആ അനുഭവത്തിന്റെ ഞെട്ടൽ മാറാത്ത മക്കോയ് സഹതാരം ഹെറ്റ്മയറെയും സഞ്ജുവിനെയും കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചു.

Rate this post