ഇത്തവണ ‘മൊക്കാ മൊക്കാ.’ ഗാനം ഉണ്ടാകില്ല😱😱പാകിസ്ഥാൻ ഫാൻസിന് ആശ്വസിക്കാം

ക്രിക്കറ്റ് ലോകത്തെ സൂപ്പർ പോരാട്ടമായിയാണ്‌ ഇന്ത്യ – പാകിസ്ഥാൻ മത്സരങ്ങളെ കണക്കാക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ വിഷയങ്ങൾ കാരണം, ഏറെ വർഷക്കാലമായി ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി പരമ്പരകൾ കളിക്കാറില്ല. ഐസിസി, എസിസി ടൂർണമെന്റ്കളിൽ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ ഏറ്റുമുട്ടാറുള്ളത്. എന്നാൽ, ഈ വർഷം ചുരുങ്ങിയത് മൂന്ന് ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾക്ക് ക്രിക്കറ്റ് ലോകം സാക്ഷികൾ ആകും.

ഓഗസ്റ്റ് അവസാനം ആരംഭിക്കാനിരിക്കുന്ന ഏഷ്യ കപ്പ്‌ ടൂർണമെന്റിലെ ഗ്രൂപ്പ്‌ ഘട്ട മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും. ഓഗസ്റ്റ് 28-നാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമെ സൂപ്പർ 4-ലും ഇരു ടീമുകളും ഏറ്റുമുട്ടും. ശേഷം, ഇരു ടീമുകളും ഫൈനലിൽ എത്തുകയാണെങ്കിൽ, ഒരു ഇന്ത്യ പാകിസ്ഥാൻ ഏഷ്യ കപ്പ് ഫൈനൽ മത്സരത്തിന് ലോക ക്രിക്കറ്റ് ആരാധകർക്ക് സാക്ഷികളാകാം.

സ്റ്റാർ സ്പോർട്സ് ആണ് ഏഷ്യ കത്ത് ടൂർണമെന്റിന്റെ ബ്രോഡ്കാസ്റ്റിംഗ് അവകാശങ്ങൾ നേടിയിരിക്കുന്നത്. സാധാരണ ഇന്ത്യ – പാകിസ്ഥാൻ മത്സരങ്ങൾ വരുമ്പോൾ ഏറ്റവും പ്രചാരകമായ സ്റ്റാർ സ്പോർട്സിന്റെ ഒരു പരസ്യം ആണ് ‘മൊക്കാ.. മൊക്കാ..’ എന്നുള്ള പരസ്യം. ഐസിസി ടൂർണമെന്റുകളിൽ പാകിസ്ഥാന് മേലുള്ള ഇന്ത്യയുടെ സമ്പൂർണ്ണ ആധിപത്യം പ്രകടമാക്കുന്ന പരസ്യ ചിത്രമാണിത്. എന്നാൽ, 2021 ടി20 ലോകകപ്പിൽ പാക്കിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തി ഈ ചരിത്രം തിരുത്തിയിരുന്നു.

ഇതോടെ ഈ പരസ്യചിത്രത്തിന് വിലയില്ല എന്നതാണ് കണക്ക് കൂട്ടൽ. ഈ സാഹചര്യത്തിലാണ് ‘മൊക്കാ… മൊക്കാ..’ പരസ്യ പരമ്പര അവസാനിപ്പിക്കാൻ സ്റ്റാർ സ്പോർട്സ് തയ്യാറെടുക്കുന്നത്. ഇതോടെ, ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ഈ പരസ്യചിത്രം വരുന്ന ഏഷ്യ കപ്പ് ടൂർണമെന്റിൽ കാണില്ല എന്നത് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലും, ഗ്രൂപ്പ്‌ ഘട്ടത്തിൽ ഇന്ത്യ – പാകിസ്ഥാൻ മത്സരം ഉണ്ട്.