പൊടിമീശക്കാരൻ കൗമാരക്കാരൻ ആരെന്ന് മനസ്സിലായോ? ആളെ കണ്ടെത്താൻ എളുപ്പം കഴിയുമോ ?

മലയാളം സിനിമയിലെ നടി നടന്മാരുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. തങ്ങളുടെ ഇഷ്ട താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണാനുള്ള ആരാധകരുടെ ആഗ്രഹമാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇത്രത്തോളം വൈറൽ ആകാനുള്ള കാരണം. ആരാധകരുടെ ഇഷ്ടം മനസ്സിലാക്കി കൂടുതൽ താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ പരിചയപ്പെടുത്തുകയാണ് ഞങ്ങൾ.

മലയാള സിനിമ ലോകം ഏറെ ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു നടന്റെ ബാല്യകാലത്തെ ചിത്രമാണ് ഇന്ന് ഞങ്ങൾ ഇവിടെ കാണിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഈ താരത്തിന് വലിയ ആരാധക പിന്തുണയുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ ഈ യൗവ്വന കാലത്തെ ചിത്രം നോക്കി ഇത് ആരാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടോ.

ലോകത്തിന് മുൻപിൽ മലയാള സിനിമയുടെ മുഖമായി മാറിയ നടൻ മമ്മൂട്ടിയുടെ കുട്ടിക്കാലത്ത് ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. മമ്മൂട്ടിയുടെ കടുത്ത ആരാധകരായ പലർക്കും ഈ ചിത്രം കണ്ടപ്പോൾ തന്നെ ഇത് തങ്ങളുടെ ഇഷ്ട നായകനായ മമ്മൂട്ടിയാണെന്ന് മനസ്സിലായിട്ടുണ്ടാവും. അതുകൊണ്ടുതന്നെ മമ്മൂട്ടിയോടുള്ള നിങ്ങളുടെ ഇഷ്ടവും ആരാധനയും എത്രത്തോളം ആണ് എന്ന് അളക്കാൻ സാധിക്കുന്ന ഒരു വഴി കൂടിയാണ് ഇത്.

‘അഹിംസ’, ‘ജോൺ ജാഫർ ജനാർദ്ദനൻ’, ‘വിസ’, ‘മണിയറ’, ‘ഒരു വടക്കൻ വീരഗാഥ’, ‘കാർണിവൽ’ തുടങ്ങി ‘ബിഗ് ബി’, ‘പാലേരിമാണിക്ക്യം’, ‘ദ്രോണ’, ‘പ്രാഞ്ചിയേട്ടൻ’ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത മലയാള ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മഹാനടനാണ് മമ്മൂട്ടി. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.