സാരിയാൽ നാരി ശോഭിതെ.. നാരിയാൽ സാരി ശോഭിതെ… പുത്തൻ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളുമായി  മിയ | Miya George Cute Look in Saree

മലയാളി പ്രേക്ഷകരുടെ സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ സുപരിചിതയാണ് മിയ ജോര്‍ജ്ജ്. മിനിസ്‌ക്രീനിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ബിഗ് സ്ക്രീനിൽ ചുവട് ഉറപ്പിക്കുകയായിരുന്നു. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത മിയ മലയാളത്തിനു പുറമേ തമിഴിലും സജീവ സാന്നിധ്യമായിരുന്നു.

എന്നാൽ വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്ത് താരം പിന്നീട് കുഞ്ഞുണ്ടായതിന് ശേഷം ആണ് തിരികെ എത്തിയത്. അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് മിയ. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ക്ഷണം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് അരാധകർക്കിടയിൽ വൈറലായി മാറിയിട്ടുള്ളത്.

സാരിയിൽ അതീവ സുന്ദരിയായാണ് മിയ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സാരിയാൽ നാരി ശോഭിതെ .. നാരിയാൽ സാരി ശോഭിതെ എന്ന അടിക്കുറിപ്പിനൊപ്പം ആണ് മനോഹര ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. നിരവധി താരങ്ങളും ആരാധകരുമാണ് മിയയുടെ ചിത്രത്തിന് കമന്റ്മായി രംഗത്ത് എത്തിയിട്ടുള്ളത്. വിവാഹശേഷം ഇടവേളയെടുത്ത് വീണ്ടും അഭിനയരംഗത്തും റിയാലിറ്റി ഷോകളുടെ വിധികർത്താവ് എന്ന നിലയിലും സജീവമാവുകയാണ്.

സി കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ഡാൻസ് പ്രോഗ്രാമിന്റെ വിധികർത്താവായാണ്  ഇപ്പോൾ താരം തിരിച്ചെത്തിയിരിക്കുന്നത്. ബിസിനസുകാരനായ  അശ്വിനാണ് മിയയുടെ ഭർത്താവ്. കഴിഞ്ഞ ജൂലൈ ഏഴിനാണ് മിയക്ക് ആൺകുഞ്ഞ് ജനിച്ചത്. അന്നു മുതൽ മകൻ ലൂക്കയുടെ ഓരോ വിശേഷവും ആരാധകരുമായി മിയ പങ്കുവെയ്ക്കാറുണ്ട് അവയൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)