കൂട്ടുകാരിയുടെ പിറന്നാളും ജിപിയുടെ കല്യാണവും ഒരു ദിവസം!! മിയയുടെ ജന്മദിനം ആഘോഷമാക്കി ജിപിയും കൂട്ടുകാരും; ചിത്രങ്ങൾ പങ്കുവെച്ച് താരം…! | Miya George Birthday Celebration With GP And Friends

Miya George Birthday Celebration With GP And Friends: മുബൈയിൽ ജനിച്ചു വളർന്ന മിയജോർജ് പരസ്യചിത്രങ്ങളിലൂടെയാണ് അഭിനയത്തിലേക്ക് കാലെടുത്തു വച്ചത്. പിന്നീട് സീരിയലുകളിൽ സജീവമായ താരം 2010-ൽ പുറത്തിറങ്ങിയ ‘ഒരു സ്മോൾ ഫാമിലി’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിന മയിലേക്ക് കാലെടുത്തു വച്ചത്. ശേഷം സിനിമയിൽ സജീവമായ താരം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തു കൊണ്ടിരുന്നു.

എന്നാൽ 2020-ൽ ബിസിനസുകാരനായ അശ്വിനെ വിവാഹം കഴിച്ചതോടെ താരം സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു. ഇരുവർക്കും ഒരു മകൻ കൂടി ജനിച്ചതോടെ കുറച്ചുകാലം സ്ക്രീനിൽ നിന്ന് മാറിനിന്നെങ്കിലും, പിന്നീട് താരം ടെലിവിഷൻ പരിപാടികളിലും സിനിമകളിലും സജീവമാവുകയായിരുന്നു. മിയയുടെ പിറന്നാൾ ദിവസമായിരുന്നു ജനുവരി 28.നിരവധി താരങ്ങളും പ്രേക്ഷകരും സുഹൃത്തുക്കളുമാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം താരത്തിൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രങ്ങളുമായാണ് മുന്നോട്ടുവന്നിരിക്കുന്നത്. ഫോട്ടോകളും വീഡിയോകളും താരം പങ്കുവയ്ക്കുകയും അതിന് താഴെ എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ടുള്ള കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.’ പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഈ വർഷം ശരിക്കും സ്പെഷലായിരുന്നുവെന്നും, കുറച്ച് സമയങ്ങൾ കൊണ്ട് എനിക്ക് വേണ്ടി സർപ്രൈസ് ബർത്ത്ഡേ കെയ്ക്ക് ഒരുക്കിയതിന് ശില്പ ബാലയ്ക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.

അവസാനം പങ്കുവെച്ച ചിത്രം ബാച്ലറായ ഗോവിന്ദ് പത്മസൂര്യ വിവാഹം കഴിക്കുന്നതിന് മുൻപുള്ള ചിത്രമായിരുന്നുവെന്നും താരം കുറിച്ചു.’ ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രവും, സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രവുമാണ് താരം പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിൻ്റെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്. മലയാള സിനിമയിലും, തമിഴ് സിനിമയിലും സജീവമായി തുടരുകയാണ് മിയ. തുഷയുടെ ചിത്രമായ ‘ദ റോഡ് ‘ എന്ന സിനിമയിലാണ് മിയ അവസാനമായി അഭിനയിച്ചത്.