റിഷഭ് പന്തിന് എല്ലാം കുട്ടിക്കളി 😱😱ക്യാപ്റ്റന്റെ അശ്രദ്ധ ടീമിനെ പ്ലേ ഓഫ് കാണാതെ പുറത്താക്കി

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് അഞ്ച് വിക്കറ്റ് ജയം. ജയത്തോടെ മുംബൈ ഇന്ത്യൻസിന് പോയിന്റ് പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്താൻ പോലും കഴിഞ്ഞില്ലെങ്കിലും, നിർണായക മത്സരത്തിലെ പരാജയം ഡൽഹിയെ പ്ലേ ഓഫ് കാണാതെ പുറത്താക്കി. ക്യാപ്റ്റൻ റിഷഭ് പന്തിന്റെ തെറ്റായ തീരുമാനവും മോശം ഫീൽഡിംഗുമാണ് ഡൽഹിയെ പരാജയത്തിലേക്ക് നയിച്ചത്.

മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് ഡൽഹി ക്യാപിറ്റൽസ്‌, ക്യാപ്റ്റൻ റിഷഭ് പന്ത് (39), റോവ്മാൻ പവൽ (43) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസ്, 5 വിക്കറ്റും 5 ബോളും ശേഷിക്കെ വിജയലക്ഷ്യം മറികടന്നു. മുംബൈ ബാറ്റിംഗ് നിരയിൽ, ഓപ്പണർ ഇഷാൻ കിഷൻ (48), ഡെവാൾഡ് ബ്രെവിസ് (37), ടിം ഡേവിഡ് (34) എന്നിവർ തിളങ്ങി.

എന്നാൽ, മത്സരത്തിൽ രണ്ടു വലിയ പിഴവുകൾ വരുത്തിയ ക്യാപ്റ്റൻ റിഷഭ് പന്ത്, കളി ഡൽഹിയുടെ കൈവശം കൊണ്ടുവരാൻ അവസരമുണ്ടായിട്ടും അത് നഷ്ടപ്പെടുത്തി. ഇന്നിംഗ്സിന്റെ 12-ാം ഓവറിൽ കുൽദീപ് യാദവിന്റെ ബോളിൽ 25 റൺസ് എടുത്ത് ക്രീസിൽ ഉണ്ടായിരുന്ന ഡെവാൾഡ് ബ്രെവിസിന്റെ ക്യാച്ച് എടുക്കാൻ പന്തിന് അവസരം ലഭിച്ചിരുന്നു. എന്നാൽ, റിഷഭ് പന്തിന്റെ ഗ്ലൗവിൽ തട്ടി ബോൾ തെറിച്ചു പോയി. എന്നിരുന്നാലും, ബ്രെവിസിന് പിന്നീട് 12 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാൻ ആയതുകൊണ്ട് എന്നതിനാൽ, ഈ പിഴവ് സാരമായി ഡൽഹിയെ ബാധിച്ചില്ല.

എന്നാൽ, ഇന്നിംഗ്സിന്റെ 15-ാം ഓവറിൽ ഷാർദുൽ താക്കൂർ, ഡെവാൾഡ് ബ്രെവിസിനെ മടക്കിയതിന്റെ തൊട്ടടുത്ത ബോൾ, മത്സരത്തിൽ നിർണായക ഇന്നിംഗ്സ് കളിച്ച ടിം ഡേവിഡിനെ ആദ്യ ബോളിൽ തന്നെ പുറത്താക്കാൻ ഡൽഹിക്ക് അവസരം ലഭിച്ചു. താക്കൂറിന്റെ ബോൾ ഡേവിഡിന്റെ ബാറ്റിൽ എഡ്ജ് ചെയ്ത് റിഷഭ് ക്യാച്ച് എടുക്കുകയായിരുന്നു. എന്നാൽ, ബോളറും ക്യാപ്റ്റനും വിക്കറ്റിന് അപ്പീൽ ചെയ്തെങ്കിലും അമ്പയർ വിക്കറ്റ് അനുവദിച്ചില്ല. റിവ്യൂ എടുക്കാൻ പന്തിന് അവസരമുണ്ടായിട്ടും, ഡൽഹി ക്യാപ്റ്റൻ അതിന് തയ്യാറായില്ല. പിന്നീട്, കാണിച്ച് റിപ്ലൈ ദൃശ്യങ്ങളിൽ ഡേവിഡിന്റെ ബാറ്റിൽ എഡ്ജ് ഉണ്ടെന്ന് വ്യക്തമാവുകയും ചെയ്തു. 11 പന്തിൽ 2 ഫോറും 4 സിക്സും സഹിതം 34 റൺസാണ് ടിം ഡേവിഡ് അടിച്ചുക്കൂട്ടിയത്.

Rate this post