വിക്കറ്റിന് പിന്നിൽ മിന്നൽ പന്ത് 😱😱എംഎസ് ധോണിയെ അനുസ്മരിപ്പിക്കുന്ന പ്രകടനവുമായി റിഷഭ് പന്ത് ;Watch Video

ശ്രീലങ്കക്ക് എതിരായ ടെസ്റ്റ്‌ ക്രിക്കറ്റ്‌ പരമ്പര 2-0ന് സ്വന്തമാക്കി രോഹിത് ശർമ്മയും ടീമും മറ്റൊരു പ്രധാന ടെസ്റ്റ്‌ പരമ്പര കൂടി സ്വന്തമാക്കുമ്പോൾ ഏറ്റവും അധികം കയ്യടികൾ നേടുന്നത് വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്ത് തന്നെയാണ്. പരമ്പരയിൽ ഉടനീളം നിർണായക ഇന്നിങ്സുകളിൽ കൂടി ശ്രദ്ധേയനായ പന്ത് വിക്കറ്റിനും പിന്നിലും തന്റെ മികവ് എന്തെന്ന് തെളിയിച്ചു.

വിക്കെറ്റ് കീപ്പർ റോളിൽ മോശം പ്രകടനങ്ങൾ പേരിൽ മുൻപ് പല തവണ വിമർശനങ്ങൾ കെട്ടിട്ടുള്ള പന്ത് ബാംഗ്ലൂർ ടെസ്റ്റിൽ മാജിക്ക് സ്കിൽസുമായി കയ്യടികൾ സ്വന്തമാക്കുകയാണ്.ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സിലെ 36-ാം ഓവറിൽ, അവരുടെ അവസാന വിക്കറ്റായ വിശ്വ ഫെർണാണ്ടോയെ അശ്വിന്റെ പന്തിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. അശ്വിന്റെ കാരം ബോൾ മുന്നിലേക്ക് കയറി വന്ന് അടിക്കാൻ ശ്രമിച്ച ഫെർണാണ്ടോക്ക്‌ പിഴച്ചതോടെ, ബോൾ പിടിച്ചെടുത്ത റിഷഭ് മിന്നൽ വേഗത്തിൽ സ്റ്റംപ് ചെയ്യുകയായിരുന്നു.

പന്തിന്റെ മിന്നൽ വേഗത്തിലുള്ള സ്റ്റംപിഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, നിരവധി ആരാധകർ പന്തിന്റെ സ്റ്റംപിഗ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ സ്റ്റംപിഗിനെ ഓർമ്മിപ്പിച്ചതായി സൂചിപ്പിച്ചു.

പരമ്പരയിൽ ആകെ 185 റൺസ്‌ അടിച്ചെടുത്ത റിഷാബ് പന്ത് തന്നെയാണ് ടെസ്റ്റ്‌ പരമ്പരയിലെ മാൻ ഓഫ് ദി സീരിസ്‌ പുരസ്‌കാരവും നേടിയത്. തന്റെ ബാറ്റിങ് പ്രകടനങ്ങളിൽ എക്കാലവും വളരെ അധികം മെച്ചപെടുവാനായി ശ്രമിക്കാറുണ്ട് എന്നാണ് മത്സരശേഷം റിഷാബ് പന്ത് പറഞ്ഞത്. മുൻപ് പലതവണ കരിയറിൽ തെറ്റുകൾ സംഭവിച്ചിരുന്നു എന്നും റിഷാബ് പന്ത് ചൂണ്ടികാട്ടി.