സഞ്ജു ദി ഹീറോ!! സഞ്ജുവിന്റെ സേവിനെ പുകഴ്ത്തി മന്ത്രി
വെസ്റ്റ് ഇൻഡീസ് എതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യൻ ടീം നേടിയത് മൂന്ന് റൺസിന്റെ മിന്നും ജയം. അവസാന ബോൾ വരെ ത്രില്ലിംഗ് നീണ്ടുനിന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യൻ വിജയലക്ഷ്യത്തിന് അരികിൽ വീണു. അവസാന ഓവറിൽ സിറാജ് മികവും കീപ്പർ സഞ്ജു വി സാംസൺ അസാധ്യ മിടുക്കുമാണ് ഇന്ത്യക്ക് ജയം ഒരുക്കിയത്.
അവസാന ഓവറിൽ 15 റൺസ് ഡിഫെൻഡ് ചെയ്യാനായി എത്തിയ സിറാജ് ആദ്യത്തെ ബോൾ ഡോട്ട് ബോളാക്കിയപ്പോൾ രണ്ടാം ബോളിൽ ഒരു റൺസും മൂന്നാം ബോളിൽ ഫോറും നാലാമത്തെ ളിൽ രണ്ട് റൺസും വഴങ്ങി. അഞ്ചാം പന്തിൽ സിറാജ് ബോൾ കലാശിച്ചത് വമ്പൻ ഒരു വൈഡിലേക്ക്. എന്നാൽ വമ്പൻ വൈഡ് ബോൾ ഒരു അസാധ്യമായ ഡൈവിൽ കൂടി തടഞ്ഞ സഞ്ജു ഇന്ത്യക്ക് സമ്മാനിച്ചത് നിർണായക ജയം. സഞ്ജു ഈ ഒരു സൂപ്പർ മാൻ സേവ് തന്നെയാണ് അവസാന രണ്ട് ബോളിൽ 8 റൺസ് എന്നുള്ള സ്റ്റേജിൽ ഇന്ത്യക്ക് ജയം നൽകിയത്.
ഇപ്പോൾ സഞ്ജു ഈ ഒരു മാജിക്ക് സേവിനെ അഭിനന്ദിക്കുകയാണ് ക്രിക്കറ്റ് ലോകവും മുൻ താരങ്ങളും എല്ലാം തന്നെ. എന്നും സഞ്ജുവിന്റ് പ്രകടനങ്ങളെ സപ്പോർട്ട് ചെയ്യാറുള്ള മന്ത്രി ശിവൻകുട്ടിയും ഒരു അഭിനന്ദന പോസ്റ്റുമായി എത്തുകയാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് സഞ്ജു ഈ ഒരു കീപ്പിംഗ് സേവ് ഇന്ത്യക്ക് ജയം നൽകിയതായി മന്ത്രി ചൂണ്ടികാട്ടിയത്.
” ഒന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിനും വിജയത്തിനുമിടയിൽ ഇന്ത്യയുടെ കാവലാളായത് നമ്മുടെ സഞ്ജു സാംസൺ “എന്നാണ് സഞ്ജുവിന്റെ ഈ ഒരു വീഡിയോ അടക്കം ഷെയർ ചെയ്തുകൊണ്ട് മന്ത്രി ശിവൻകുട്ടി പോസ്റ്റ് പങ്കുവെച്ചത്. മന്ത്രി ഈ ഒരു പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറി.