മീലാദ് ഇബാദിപുർ , ഏഷ്യൻ വൻകരയുടെ സുവർണ താരം .

0

2016 റിയോ ഒളിമ്പിക്‌സ് ,2014 ,18 വര്ഷങ്ങളിലെ ഏഷ്യൻ ഗെയിംസ് സുവർണ മെഡൽ ,2017 FIVB Grand Champions Cup , വെങ്കല മെഡൽ , FIVB വോളീബോൾ നാഷണൽസ് ലീഗിലെ ഫിനാൻസ് , തുടങ്ങി അവസാനം ജപ്പാൻ ഒളിമ്പിക്സ് യോഗ്യതയടക്കം കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് ഇറാൻ എന്ന ഏഷ്യൻ ടീം നേടിയെടുത്ത നേട്ടങ്ങളുടെയെല്ലാം തമ്പുരാൻ മീലാദ് ഇബാദിപൂർ ആണെന്ന് പറഞ്ഞാൽ എതിർക്കാൻ കഴിയില്ല , എക്കാലത്തെയും മികച്ച ഏഷ്യൻ വോളിബോളർ മെഹറൂഫിനൊപ്പം ഇറാനെ ചരിത്രത്തിന്റെ ഭാഗമാക്കുകയാണ് മീലാദ് ഇബാദിപൂർ .

With PGE / Getty Image

ഇറാന്റെ രണ്ടാം നമ്പർ ജെയ്‌സിയിൽ 1.96 സെന്റീമീറ്ററിൽ മീലാദ് വിരിഞ്ഞു നിന്നാൽ വിയർക്കാത്ത ഏഷ്യൻ രാജ്യങ്ങൾ കുറവാണ് , ഫൈവ് സോണിൽ നിന്നുള്ള ബാക് കോർട്ട് അറ്റാക്കുകളിൽ മെഹ്‌റൂഫും മിലാദും വിരിയിച്ചെടുത്ത സുന്ദരമായ കൊമ്പോഴാണ് കഴിഞ്ഞ നാഷണൽ ലീഗിലെ ബെസ്റ് മൊമെന്റ്‌സ്‌ , പ്രധിരോധങ്ങളില്ലാതെ മെഹ്‌റൂഫ് ഒരുക്കിക്കൊടുക്കുന്ന ചെറിയ ബോളുകളിലേക്ക് മീലാദ് പറന്നിറങ്ങുന്ന നയന മനോഹരമായിട്ടാണ് , 2013 ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ ഇറാനിയൻ ക്ലബ് Kalleh Mazandaran വേണ്ടി സ്വർണം നേടിയാണ് മീലാദ് വരവറിയിച്ചതു ,2014 ൽ ഇറാൻ ദേശീയ ടീമിലെത്തിയ ഇരുപത്തി ആറുകാരൻ കഴിഞ്ഞ ആറു വർഷവും ഇറാൻ ദേശീയ ടീമിന്റെ നെടും തൂൺ ആയിരുന്നു .

Milad Ebadipour / Getty Image

രണ്ടു സീസണുകളിൽ Shahrdari Urmia ക്കും 2016 ,17 സീസണുകളിൽ ഇറാന്റെ ചാമ്പ്യൻ ക്ലബ് Sarmayeh Bank Tehran നു വേണ്ടിയും മീലാദ് പന്ത് തട്ടി , തൊട്ടടുത്ത സീസണിൽ മീലാദ് യൂറോപ്പിലേക്ക് ചേക്കേറി , PGE Skra Belchatow എന്ന പോളണ്ട് ടീമിനൊപ്പമായിരുന്നു കഴിഞ്ഞ വർഷങ്ങൾ അവർക്കൊപ്പം രണ്ടു സീസണുകളിൽ പോളണ്ട് സൂപ്പർ കപ്പ് നേടാൻ താരത്തിനായി , നിലവിൽ ലീഗിൽ മൂന്നാം സ്ഥാനത്തു തുടരുകയാണ്മീലാദിന്റെ ടീം , അടുത്ത മാസം ലീഗ് പുനരാരംഭിക്കും , അടുത്ത വര്ഷം ജപ്പാനിൽ നടക്കുന്ന ഒളിമ്പിക്സ് മെഡലാണ് മീലാദ് ഇബാദിപൂരിന്റെ ഡ്രീം , ഇബാടിപൂറിനൊപ്പം നമുക്കും കാത്തിരിക്കാം ആ നേട്ടത്തിനായി .