ഇറാൻ സൂപ്പർ താരം കളിക്കളത്തിലേക്ക് തിരിച്ചു വരുന്നു .

0

നീണ്ട ഇടവേളയ്ക്കു ശേഷം പോളണ്ടിലേക്ക് വോളിബോൾ തിരിച്ചു വരികയാണ് , കോവിഡ് മൂലം നിർത്തിവെച്ച മത്സരങ്ങളെല്ലാം പുനരാംഭിക്കാനുള്ള ആലോചനയിലാണ് പോളണ്ട് , അതിന്റെ മുന്നോടിയായി നടക്കുന്ന ബീച്ച് വോളിബോൾ ഫെസ്റ്റിലേക്കാണ് ഇറാന്റെ സൂപ്പർ താരങ്ങളിൽ ഒരാളായ മിലാദ് ഇബാദിപൂർ കളിക്കാനെത്തുന്നു , ആദ്യമായാണ് ബീച്ചിൽ കളിക്കുന്നതെന്നും , വോളിബോളിലേക്ക് തിരിച്ചു വരുന്നതിൽ സന്തോഷമുണ്ടെന്നും ഇബാദിപൂർ പറഞ്ഞു .

PGE സ്ക്രാ എന്ന പോളീഷ് ടീമിന്റെ താരമാണ് ഇബാദിപൂർ ഇപ്പോൾ , നമ്മളെല്ലാവരും വോളിബോൾ മിസ് ചെയ്യുന്നു , വോളിബോൾ ഇല്ലാതെ ജീവിക്കാൻ പ്രയാസമാണ് , എങ്കിലും വല്ലാത്തൊരു സാഹചര്യത്തിലൂടെയാണ് ഇപ്പോൾ ലോകം കടന്നു പോവുന്നത് ,ബീച്ചിൽ കളിക്കാനാണെകിലും ഒരവസരം കിട്ടുക എന്നത് വലിയ കാര്യമാണ് ,ഇ മാസം ഇരുപത്തിനാലുമുതൽ ഇരുപത്തി ആറുവരെയാണ് മത്സരങ്ങൾ അരങ്ങേറുന്നത് , ഇറാന്റെ സമീപ കാല വിജയങ്ങളിലെ നിർണ്ണായക സ്വാധീനമാണ് ഇബാദിപൂർ .