സോറി സഞ്ജു സോറി :കളിക്ക് ശേഷം സോറി ചോദിച്ച് ഡേവിഡ് മില്ലർ!! മാസ്സ് മറുപടിയുമായി രാജസ്ഥാൻ

2012 മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലർ. പക്ഷെ, കഴിഞ്ഞ അഞ്ച് ഐ‌പി‌എൽ എഡിഷനുകളിലായി ആകെ 28 മത്സരങ്ങൾ മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബാറ്ററർക്ക് കളിക്കാനായത്. എന്നാൽ, പുരോഗമിക്കുന്ന ഐപിഎൽ 2022 സീസൺ, ദക്ഷിണാഫ്രിക്കൻ ബാറ്ററെ സംബന്ധിച്ചിടത്തോളം തന്റെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച സീസൺ ആണെന്ന് പറയാം.

ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസ് താരമായ ഡേവിഡ് മില്ലർ, തന്റെ ടീമിന്റെ ബാറ്റിംഗ് ചുമതല ഏറ്റെടുക്കുകയും ഫ്രാഞ്ചൈസിയുടെ അഭിവാജ്യഘടകമായി മാറുകയും ചെയ്തു. ഈ സീസണിൽ ഇതുവരെ ടൈറ്റൻസിനായി 15 കളികളിൽനിന്ന് 449 റൺസ് നേടിയ ഡേവിഡ് മില്ലർ, ടൂർണമെന്റിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ നിലവിൽ ആറാം സ്ഥാനത്താണ്. ചൊവ്വാഴ്ച (മെയ്‌ 24) നടന്ന ഐപിഎൽ ക്വാളിഫയർ 1 മത്സരത്തിൽ, ഡേവിഡ് മില്ലർ തന്റെ മുൻ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിനെതിരെ നിർണായക ഇന്നിംഗ്സ് കളിച്ച് ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിലേക്ക് നയിക്കുകയും ചെയ്തു.

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിനായി, 38 പന്തിൽ 3 ഫോറും 5 സിക്സും സഹിതം 68* റൺസാണ് മില്ലർ നേടിയത്. മാത്രമല്ല, ജയിക്കാൻ അവസാന ഓവറിൽ ടൈറ്റൻസിന് 17 റൺസ് വേണമെന്നിരിക്കെ, പ്രസിദ് കൃഷ്ണയ്ക്കെതിരെ അവസാന ഓവറിലെ ആദ്യ മൂന്നു ബോളുകളും തുടർച്ചയായി സിക്സർ പറത്തിയാണ് ഡേവിഡ് മില്ലർ ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിൽ എത്തിച്ചത്. മത്സരശേഷം, മില്ലർ നടത്തിയ പ്രതികരണമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമായിരിക്കുന്നത്.

മത്സരശേഷം, മില്ലർ തന്റെ പഴയ ടീമിനോട്‌ മാപ്പ് ചോദിക്കുകയാണ് ചെയ്തത്. “സോറി റോയൽസ് ഫാമിലി,” എന്നായിരുന്നു മില്ലറുടെ ട്വീറ്റ്. മില്ലറുടെ ട്വീറ്റിന് മറുപടിയായി, “ദുഷ്മാൻ നാ കരേ ദോസ്ത് നെ വോ കാം കിയാ ഹെ (ഒരു ശത്രു പോലും ഞങ്ങളുടെ സുഹൃത്ത് ചെയ്തതുപോലെ ചെയ്യില്ല)” എന്ന ഡയലോഗ് ഉൾക്കൊള്ളുന്ന മീമി പങ്കുവെച്ചു.

Rate this post